അനധികൃത പടക്ക വിൽപന തടയാനും നഗരപരിധിയിലെ പടക്ക വിൽപന കർശനമായി നിരീക്ഷിക്കാനും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരുടെ (എസിപി) നേതൃത്വത്തിൽ സിറ്റി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.മലിനീകരണ നിയന്ത്രണ ബോർഡ്, ബൃഹത്ബംഗളൂരു മഹാനഗര പാലകെ (ബിബിഎംപി)ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേകസംഘമെന്ന് പരമേശ്വര മാധ്യമപ്രവർത്തകരോട്പറഞ്ഞു..ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സർക്കാർ പൗരന്മാരെ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് നിരവധി ആളുകൾ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങൾ വാങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തിബെലെ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 17 പേർ മരിച്ചതിനെ തുടർന്നാണ് പടക്കം പൊട്ടിക്കുന്നത് പൂർണമായും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഉത്സവത്തിന്റെ ആവേശം കണക്കിലെടുത്ത് സർക്കാർ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകി. എന്നിട്ടും പൗരന്മാർ സർക്കാരിന്റെ നിയമങ്ങൾ ലംഘിക്കുകയാണ്, “അദ്ദേഹം പറഞ്ഞു.പടക്കങ്ങൾ മൂലം മലിനീകരണം വർധിച്ചു വരുന്നതായും നഗരത്തിന്റെ കാലാവസ്ഥ സംരക്ഷിക്കാൻ എല്ലാവരും കഠിനമായി പരിശ്രമിക്കണമെന്നും പറഞ്ഞു.
“ പടക്കങ്ങൾ കാലാവസ്ഥയെ മാത്രമല്ല, രോഗികളെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, മലിനീകരണമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുന്നതിന് പകരം ഈ വിഷയങ്ങളിൽ നമ്മൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കണം, “അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതവേഗതയില്‍ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കാട്ടാക്കടയില്‍ അമിതവേഗതയില്‍ എത്തിയ ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലേക്ക് അമിത വേഗതയില്‍ എത്തിയ ബസ് ഇടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്.കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് കാത്തുനിന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ് ഇയര്‍ കൊമേഴ്സ് വിദ്യാര്‍ഥി നെയ്യാറ്റിൻകര പെരുമ്ബഴുതൂര്‍ കിഴക്കേ വട്ടവിള പുത്തൻവീട്ടില്‍ ബിജുവിന്റെ മകള്‍ അബന്യ (18) ആണ് കെഎസ്‌ആര്‍ടിസി ജൻറം ബസ് ഇടിച്ച് മരിച്ചത്. വൈകുന്നേരം 4.30 തോടെയാണ് സംഭവം.ഡ്രൈവര്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഗ്യാരേജിന് സമീപം ഒതുക്കിയിട്ടിരുന്ന ബസ് എടുത്ത് സ്റ്റാൻ്റില്‍ ആളെ കയറ്റാൻ വരികയായിരുന്നു. ഇതിനിടെ നിയന്ത്രണം തെറ്റി ബസ് പെണ്‍കുട്ടിയെ ഇടിച്ച ശേഷം കെട്ടിടത്തിൻ്റെ തൂണില്‍ ഇടിച്ചു നിന്നു.
തൂണിനും ബസിനും ഇടയിലായ കുട്ടിയെ ബസ് പിന്നിലേക്ക് മാറ്റി പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ രാമചന്ദ്രൻ നായര്‍ ഇറങ്ങിയോടി ഡിപ്പോ ഓഫീസില്‍ ഒളിച്ചു.തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ തടസപ്പെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തില്‍ സമരം പിൻവലിച്ചു. എന്നാല്‍ സംഭവം നടന്നിട്ട് പോലീസ് ഒരു നടപടിയും എടുത്തില്ലന്ന് ആരോപണം ഉയരുന്നുണ്ട്. ഇതേ ഡ്രൈവര്‍ കഴിഞ്ഞ മാസം ഡിപ്പോയില്‍ വച്ച് ഒരു വയോധികയെ ഇടിച്ചിരുന്നു.
അവര്‍ ഇപ്പോഴും ചികിത്സയിലാണ്.കാട്ടാക്കട ഡിപ്പോയില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഉള്ളത്. വിവിധ ഡിപ്പോകളില്‍ നിന്നും നിരവധി ബസുകള്‍ ആണ് വന്ന് പോകുന്നത്. എന്നാല്‍ ഈ ബസുകളെ നിയന്ത്രിക്കാൻ ഒരാളെ കൊണ്ട് കഴിയാത്ത സാഹചര്യമാണ്. മുൻ കാലങ്ങളില്‍ ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ദിവസേന യാത്ര ചെയ്യുന്ന ഡിപ്പോയാണിത്.