Home Featured വിഷു -ഈസ്റ്റർ അവധി കഴിഞ് മടങ്ങാൻ കേരളത്തിൽ നിന്ന് 47 സ്പെഷ്യൽ ബസ്സുകൾ ഏർപ്പെടുത്തി കർണാടക ആർ ടി സി :ബസ്സുകൾ പരിശോധിക്കാം

വിഷു -ഈസ്റ്റർ അവധി കഴിഞ് മടങ്ങാൻ കേരളത്തിൽ നിന്ന് 47 സ്പെഷ്യൽ ബസ്സുകൾ ഏർപ്പെടുത്തി കർണാടക ആർ ടി സി :ബസ്സുകൾ പരിശോധിക്കാം

ബംഗളൂരു: വിഷു-ഈസ്റ്ററിന് നാട്ടിലെത്തി കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുള്ള യാത്രക്ക് 47 സ്പെഷ്യൽ സർവീസുകൾ കർണാടക ആർ.ടി.സി ഏർപ്പെടുത്തി.

ഏപ്രിൽ 17-നും 18 നുമാണ് ബസുകൾ സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്ന് ഒമ്പത് സർവീസുകളും എറണാകുളത്തു നിന്ന് 13 സർവീസുകളും നടത്തും. കോട്ടയത്തുനിന്ന് ഏഴു സർവീസുകളും കോഴിക്കോട്ടുനിന്ന് ആറുസർവീസുകളും തൃശ്ശൂരിൽ നിന്ന് ഒമ്പതുസർവീസുകളുമാണ് നടത്തുന്നത്.

പ്രത്യേക ബസുകളുടെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

ഏപ്രിൽ 17

കണ്ണൂർ-ബെംഗളൂരു (രാത്രി 9.14, 9.28, 9.40, 10.03, 10.13-ഐരാവത്, 8.50, 8.52, 8.54, 9.27-രാജഹംസ).

എറണാകുളം – ബെംഗളൂരു (രാത്രി 7.12, 7.45 -എ.സി. mylab, 7.10, 8.04, 8.08, 8.20, 8.28, 8.36, 8.40, 8.46 ഐരാവത്, 9.03, 7.09, 7.30- രാജഹംസ).

എറണാകുളം-മൈസൂരു (രാത്രി 8.02- ഐരാവത്). കോട്ടയം-ബെംഗളൂരു (വൈകിട്ട് 5.59, 6.08, 6.18, 6.20, 6.23 -ഐരാവത്).

കോഴിക്കോട്-ബെംഗളൂരു (രാത്രി 9.22, 9.38, 9.48, 9.56, 9.58, 9.18 -ഐരാവത്). തൃശ്ശൂർ ബെംഗളൂരു (രാത്രി 8.31, 8.54, 9.18, 9.25, 9.32, 9.41 -ഐരാവത്, 9.14, 9.40 രാജഹംസ).

തിരുവനന്തപുരം ബെംഗളൂരു (വൈകീട്ട് 3.41 ഐരാവത്). വടകര ബെംഗളൂരു (രാത്രി 8.10-രാജഹംസ).

ഏപ്രിൽ 18

കോട്ടയം ബെംഗളൂരു (വൈകീട്ട് 5.59, 8.46 ഐരാവത്). തൃശ്ശൂർ-ബെംഗളൂരു (രാത്രി 9.41ഐരാവത്.

You may also like

error: Content is protected !!
Join Our WhatsApp Group