Home Featured റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകയുടെ മരണം, അന്വേഷണത്തിന് പ്രത്യേക സംഘം

റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകയുടെ മരണം, അന്വേഷണത്തിന് പ്രത്യേക സംഘം

ബംഗ്ലൂരു : റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ബെംഗ്ലൂരു പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തിന് ചുമതല നല്‍കിയത്.ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാസം 21 നാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശ്രുതിയുടെ കുടുംബത്തിന്‍റെ ആരോപണം. ഒരു മാസം പിന്നിട്ടിട്ടും ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group