Home Featured ബെംഗളൂരു: ഓണാവധി;മടക്കയാത്രയിക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ

ബെംഗളൂരു: ഓണാവധി;മടക്കയാത്രയിക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ

ബെംഗളൂരു: ഓണാവധിക്ക് നാട്ടിൽ പോയി മടങ്ങിവരുന്ന ബെംഗളുരു മലയാളികൾക്കായി സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങാൻ കൂടുതൽ തിരക്കുള്ള സെപ്റ്റംബർ 11-ന് കൊച്ചുവേളിയിൽ നിന്ന് ബയ്യപ്പനഹള്ളി വിശരായ്യ ടെർമിനൽ (എസ്എംവിടി) വരെയാണ് സ്പെഷൽ ട്രെയിൻ സർവീസ്.

തിരിച്ച് 12ന് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് മടങ്ങും. സ്പെഷൽ ഫെയർ ടിക്കറ്റ് നിരക്കുള്ള ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ടിന് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒരു എസി ടു ടയർ, 3 എസി തി ടയർ, 10 സ്ലീപ്പർ, 2 ജനറൽ കോച്ചുകളാണ് സ്പെഷൽ ട്രെയിനിനുള്ളത്.

ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇതേസമയം ഓണത്തിനു പതിവ് ട്രെയിനുകളിൽ ഇനി തത്കാൽ ടിക്കറ്റ് മാത്രമാണു ബാക്കിയുള്ളത്. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണു കൂടുതൽ തിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group