Home Featured ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ തുറന്നു .

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ തുറന്നു .

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് മാർക്കറ്റ്. ‘കൃഷ്‌ദേവരായ പാലികെ ബസാർ’ എന്ന പേരിലുള്ള മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്.ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചത്.ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കിയത്.നേരത്തേ പഴങ്ങളും പച്ചക്കറികളും വിൽപ്പന നടത്തിയിരുന്ന സ്ഥലവും സർവീസ് റോഡുമുള്ള സ്ഥലത്താണ് ഭൂഗർഭ മാർക്കറ്റ് നിർമിച്ചത്.2017 ഡിസംബറിലാണ് മാർക്കറ്റിന്റെ നിർമാണമാരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ, ബി.ബി.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

പുതിയ സംഘത്തില്‍ പ്രതീക്ഷ ! എന്നാല്‍ വീണ്ടും മൊഴി നല്‍കാൻ പോകേണ്ട സ്ഥിതിയില്‍ ആശങ്ക! സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചതില്‍ പ്രതികരണവുമായി ഡബ്ലിയുസിസി

മലയാള സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചതില്‍ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്റ്റീവ്.പുതിയ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ വീണ്ടും മൊഴി നല്‍കാൻ പോകേണ്ട സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി പ്രതികരിച്ചു. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ലിയുസിസി പങ്കുവെച്ചു.മലയാള സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ ഐപിഎസ് സംഘമാണ് അന്വേഷണം നടത്തുക.

ആരോപണം ഉന്നയിക്കുന്നവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതി ഉന്നയിക്കുന്നവർ അതില്‍ ഉറച്ച്‌ നിന്നാല്‍ കേസും രജിസ്റ്റർ ചെയ്യും.കൂടുതല്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പരാതിയുമായി മുന്നോട്ട് വന്നതോടെ ഇന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് വിളിച്ചുചേര്‍ത്തിരുന്നു.

പിന്നാലെയാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമില്‍ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ട്. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച്‌ വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.ഐജിപി സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ്. അജീത ബീഗം, എസ്.പി ക്രൈംബ്രാഞ്ച് HQ മെറിൻ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്.പിഎസ്. മധുസൂദനന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group