Home Featured സൗദി 6 പ്രൊഫഷനുകള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി

സൗദി 6 പ്രൊഫഷനുകള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി

by മൈത്രേയൻ

സൗദി അറേബ്യയില്‍യില്‍ 6 പ്രൊഫഷനുകള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി.

സൗദിയിലെ വിദേശികള്‍ക്ക് ഏര്‍പെടുത്തിയ യോഗ്യത പരീക്ഷയില്‍ എയര്‍ കണ്ടീഷന്‍, വെല്‍ഡിംഗ്, ഓട്ടോ ഇലക്‌ട്രീഷ്യന്‍, വാഹന മെക്കാനിക്, കര്‍പെന്റര്‍ , പെയിന്റിംഗ്, എന്നീ 6 പ്രൊഫഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

*കേരളം:തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ*

500 മുതല്‍ 2999 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ പരീക്ഷ ആരംഭിച്ചതായി മാനവ ശേഷി മന്ത്രാലയത്തിന്റെ തൊഴില്‍ പരീക്ഷ വിഭാഗം അറിയിച്ചു. 50 മുതല്‍ 499 വരെ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതലും , 6 മുതല്‍ 49 ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 3 മുതലും നൈപുണ്യ പരീക്ഷ നിര്‍ബന്ധമാണ്.

*കൂടുതല്‍ രാജ്യാന്തര സര്‍വീസുകളാരംഭിച്ച്‌ കണ്ണൂര്‍ വിമാനത്താവളം*

1 മുതല്‍ 5 വരെ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 1 മുതലും യോഗ്യത പരീക്ഷ നിര്‍ബന്ധമാകും. 23 തൊഴില്‍ മേഖലയിലെ 1099 പ്രൊഫഷനുകള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കി യിരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group