തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ബാല്യങ്ങളുടെ ഹരമായിരുന്ന ആദ്യ പ്രാദേശിക സൂപ്പര്‍ഹീറോ ശക്തിമാന് തിരിച്ചെത്തുന്നു.
സോണി പിക്ച്ചേഴ്സിന്റെ ബാനറില്‍ ബിഗ്സ്ക്രീനിലാണ് ശക്തിമാന് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ സോണി പിക്ച്ചേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ശക്തിമാന്റെ ഉദയം കാണിക്കുന്ന വീഡിയോയില്‍ മുമ്ബത്തെ പരമ്ബരയിലുണ്ടായിരുന്ന മാധ്യമപ്രവര്ത്തകന് ഗംഗാധര്‍ ശാസ്ത്രിയുടെ സിഗ്നേച്ചര്‍ വസ്തുക്കളായ ക്യാമറ, കട്ടിക്കണ്ണട തുടങ്ങിയവയും ശക്തിമാന് കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമാണ് കാണിക്കുന്നത്. മുംബൈ നഗരത്തിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്
‘മാനവരാശിയുടെ മേല്‍ ഇരുട്ടും തിന്മയും നിലനില്‍ക്കുന്നതിനാല്‍ അവന് മടങ്ങിവരാന്‍ സമയമായി’ എന്ന വാചകങ്ങളും വീഡിയോയില്‍ കണിക്കുന്നുണ്ട്. ഇന്ത്യയിലും ലോകത്തും നിരവധി സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ നമ്മുടെ പ്രാദേശിക സൂപ്പര്‍ ഹീറോക്ക് വരാന്‍ സമയമായെന്ന് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ സോണി പിക്ച്ചേഴ്സ് പറഞ്ഞു. ബ്രേവിങ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായും ശക്തിമാനായി മുമ്ബ് അഭിനയിച്ചിരുന്ന മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലുമായി കൈ കോര്‍ത്താണ് ചിത്രം പുറത്തിറങ്ങുന്നത്. നായകനായി ആര് അഭിനയിക്കുമെന്നോ ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്നോ നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ ശക്തിമാനായെത്തുമെന്നാണ് ചലച്ചിത്ര നിരീക്ഷകനായ തരണ്‍ ആദര്‍ശിന്റെ അഭിപ്രായപ്പെടുന്നത്. ഒരു പ്രസിദ്ധ സംവിധായകനുമെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. ഒരു പരമ്ബരയായാണ് ചിത്രമെത്തുമെന്നും വിവരമുണ്ട്.
1997ല്‍ ദൂരദര്‍ശനിലൂടെയാണ് ശക്തിമാന് കഥാപത്രത്തെ അടിസ്ഥാനമാക്കിയുള്ള പരമ്ബര പുറത്തിറങ്ങിയത്. മുകേഷ് ഖന്നയായിരുന്നു നായകകഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചത്. കിടു ഗിദ്വാനി, വൈഷ്ണവി, സുരേന്ദ്രപാല്‍, ടോം ആള്‍ട്ടര്‍ എന്നിവരും പരമ്ബരയിലുണ്ടായിരുന്നു. വന്‍ വിജയമായിരുന്ന പരമ്ബരയില്‍ 450 എപ്പിസോഡുകളാണ് പുറത്തിറങ്ങിയത്. ഏകദേശം എട്ടു വര്‍ഷത്തോളം പരമ്ബര കുട്ടികളടക്കമുള്ളവര്‍ക്ക് ഹരം പകര്‍ന്നു. ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന അമാനുഷിക ശേഷിയുള്ള നായകനായിരുന്നു ശക്തിമാന്.