കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒക്ടോബർ 6 ന് കർണാടകയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.സംസ്ഥാനത്ത് 511 കിലോമീറ്റർ പിന്നിട്ട് 21 ദിവസം കർണാടകയിലൂടെ യാത്ര കടന്നുപോകും. സെപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലൂടെയും കേരളത്തിലൂടെയും കടന്ന് വെള്ളിയാഴ്ച കർണാടകയിൽ പ്രവേശിച്ചു.
ഒക്ടോബർ 6 ന് കർണാടക യാത്രയിൽ പങ്കെടുക്കുന്നവർക്കൊപ്പം സോണിയ ഗാന്ധി നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്നപ്പോൾ ആരംഭിച്ച യാത്രയിൽ ഇതാദ്യമായാണ് സോണിയ ഗാന്ധി പങ്കെടുക്കുന്നത്.യാത്രയിൽ തുടർച്ചയായി നടന്ന രാഹുൽ ഗാന്ധി സെപ്റ്റംബർ 30 ന് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് കർണാടകയിലെ ഗുണ്ട്ലുപേട്ടിലെത്തി.
കർണാടകയിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലൂടെ ആദ്യമായാണ് യാത്ര കടന്നുപോകുന്നത്.
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഇത്തവണ മഴയ്ക്കൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.ഇന്ന് ഒക്ടോബര്‍ രണ്ട് മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് (അഞ്ചാം തീയതി വരെ) ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടാതെ കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതയും ഐഎംഡി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം തുടങ്ങിയ മുന്‍ കരുതലുകള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണമെന്ന് അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.