കര്‍ണാടകയെ പ്രതിനിധീകരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. കര്‍ണാടകയിലെ രാജ്യസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന് എട്ടുമാസം ബാക്കിനില്‍ക്കേയാണ് ഒരു സീറ്റില്‍ നിന്ന് സോണിയ സഭയിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.2024 ഏപ്രിലില്‍ കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.കര്‍ണാടകയില്‍ നിന്നുള്ള ജിസി ചന്ദ്രശേഖര്‍, സയ്യിദ് നസീര്‍ ഹുസൈന്‍, എല്‍ ഹനുമന്തയ്യ (കോണ്‍ഗ്രസ്), രാജീവ് ചന്ദ്രശേഖര്‍ (ബിജെപി) എന്നിവരുടെ കാലാവധി 2024 ഏപ്രില്‍ 2 ന് അവസാനിക്കും.
നസീര്‍ ഹുസൈന് കോണ്‍ഗ്രസ് രണ്ടാമൂഴം നല്‍കിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. മൂന്നാം സീറ്റില്‍ സോണിയ മത്സരിക്കും എന്നാണ് സൂചന.നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.അടുത്തിടെ പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവില്‍ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവര്‍ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1.58 കോടി നഷ്ടപരിഹാരം; സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയെന്ന് റിപ്പോര്‍ട്ട്
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കുപറ്റിയ യുവാവിന് 1.58 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ പ്രക്കാനം സ്വദേശി അഖില്‍ കെ.ബോബിക്കാണ് വൻതുക നഷ്ടപരാഹാരം ലഭിച്ചത്.പത്തനംതിട്ട മോട്ടര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി ജി.പി.ജയകൃഷ്ണനാണ് 1,58,76,192 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.2017 ജൂലൈ 25നാണ് അപകടം സംഭവിച്ചത്. അഖില്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യൻ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 90 ശതമാനം സ്ഥിരം വൈകല്യം ഉണ്ടായി. ഇതിന്റെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന അഖില്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്ബോള്‍ 24 വയസ്സായിരുന്നു അഖിലിന്. കോടതി ഉത്തരവ് അനുസരിച്ച് 1,02,49,444 രൂപ കേസ് ഫയല്‍ ചെയ്ത 2018 മാര്‍ച്ച് 14 മുതല്‍ നാളിതു വരെയുള്ള 9 ശതമാനം പലിശയും കോടതിച്ചെലവായ 6,17, 333 രൂപയും സഹിതം 1,58,76,192 രൂപ ഇൻഷുറൻസ് കമ്ബനി നല്‍കണം.
കേസില്‍ എതിര്‍കക്ഷിയായ നാഷനല്‍ ഇൻഷുറൻസ് കമ്ബനി പത്തനംതിട്ട ബ്രാഞ്ചില്‍ നിന്നുംനഷ്ടപരിഹാരത്തുക ഒരു മാസത്തിനുള്ളില്‍ ഹര്‍ജിക്കാരനു നല്‍കാനും കോടതി നിര്‍ദേശിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവങ്ങളില്‍ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇതെന്നാണ് വിവരം. ഡ്വ.എൻ.ബാബു വര്‍ഗീസാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്.