ചെന്നൈ : മദ്യപിച്ചു വരുന്നതിന് ശാസിച്ചതിന്റെ ദേഷ്യത്തിൽ അച്ഛനെ മകൻ ഇഷ്ടികകൊണ്ട് തലയടിച്ചുകൊന്നു. നാഗപട്ടണം വേദാരണ്യം ചെട്ടിപുലം സ്വദേശി രവീന്ദ്രനെ(47) ആണ് മകൻ അഴകേശൻ(22) കൊലപ്പെടുത്തിയത്. സംഭവത്തിൽ അഴകേശനെ പോലീസ് അറസ്റ്റ് ചെയ്തു.ജോലിക്കുപോകാതെ സ്ഥിരം മദ്യപിച്ചു വീട്ടി ലെത്തി അമ്മയും അച്ഛനുമായും വഴക്കിടുമായി രുന്നു അഴകേശൻ. രവീന്ദ്രൻ നിരന്തരം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച് എത്തിയപ്പോൾ രവീന്ദ്രൻ വീണ്ടും ശകാരിച്ചു. ഇതിൽ ദേഷ്യപ്പെട്ട അഴകേശൻ ഇഷ്ടിക എടുത്ത് രവീന്ദ്രൻ്റെ തലയിൽ തുടർച്ചയായി അടിക്കുകയായിരുന്നു. രവീന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.അയൽവാസികൾ ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കരിയപട്ടണം പോലീസ് അഴകേശനെ അറസ്റ്റ് ചെയ്തു. രവീന്ദ്രന്റെ മൃതദേഹം വേദാരണ്യം സർക്കാർ ജനറൽ ആശു പത്രിയിലേക്ക് മാറ്റി.
അച്ഛനെ മകൻ ഇഷ്‌ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു
previous post