തമിഴ്നാട്ടിലെ തിരുവാരൂരില്‍ മാതാവിന്റെ സ്മരണക്കായി താജ്മഹല്‍ പണിത് മകൻ. പിതാവിന്റെ മരണശേഷം നാലു സഹോദരിമാരും താനുമടക്കമുള്ള മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ മാതാവ് ജയ്‍ലാനി ബീവിയോടുള്ള സ്നേഹ സൂചകമായാണ് സ്മാരകം പണിയാൻ അമറുദ്ദീൻ ശൈഖ് ദാവൂദ് തീരുമാനിച്ചത്.ആഗ്രഹയില്‍ പ്രണയിനിയുടെ ഓര്‍മക്കായി ഷാജഹാൻ പണിയിച്ച താജ്മഹല്‍ പോലെ നിത്യസ്മാരകം പണിയണമെന്നായിരുന്നു മനസില്‍. അഞ്ചു കോടി രൂപയാണ് സ്മാരകം പണിയാൻ ചെലവായത്.അമറുദ്ദീന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ കട നടത്തിവരികയായിരുന്നു.
കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്ബേ അബ്ദുല്‍ ഖാദര്‍ മരിച്ചു. തുടര്‍ന്ന് അഞ്ച് മക്കളുടെയും വിദ്യാഭ്യാസവും വിവാഹമടക്കമുള്ള എല്ലാ കാര്യങ്ങളും ജെയ്‍ലാനി ബീവി കഠിനാധ്വാനം ചെയ്ത് ഭംഗിയായി നടത്തി. 2020 ല്‍ ജെയ്‍ലാനി ബീവി മരിച്ചു. മാതാവിന്റെ ജന്മനാടായ അമ്മൈയപ്പനിലാണ് താജ്മഹലിന്റെ മാതൃകയില്‍ സ്മാരകം തീര്‍ത്തത്. അതിനായി രാജസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ എത്തിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം. അമാവാസി ദിനത്തിലാണ് മാതാവ് മരിച്ചത്. അതിനാല്‍ എല്ലാ അമാവാസി ദിനങ്ങളിലും 1000 ആളുകള്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ട് അമറുദ്ദീൻ.
മുംബൈയില്‍ കരയാതിരിക്കാന്‍ നവജാത ശിശുവിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെന്‍ഷന്‍
മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് നഴ്സ് ചുണ്ടില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു.ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രി ബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനാണ് സംഭവം നടന്നത്. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്റര്‍ ഒട്ടിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്തു.
രാത്രി കുഞ്ഞിന് പാലു നല്‍കാൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് വന്ന അമ്മ കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. പ്ലാസ്റ്റര്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാൻ നഴ്സ് തയാറായില്ല. അടുത്ത ദിവസം രാവിലെ എട്ടിനു വന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നഴ്സിന്റെ നിര്‍ദേശം.കുഞ്ഞിന് രണ്ടുമണിക്കൂര്‍ ഇടവിട്ട് പാല്‍ നല്‍കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇക്കാര്യം പറഞ്ഞിട്ടും നഴ്സ് പ്ലാസ്റ്റര്‍ മാറ്റാൻ തയാറായില്ല.
രാത്രി ഒരുമണിക്ക് വീണ്ടും എത്തിയെങ്കിലും നഴ്സ് കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റര്‍ നീക്കിയില്ല. ഉടൻ സ്ഥലം കോര്‍പറേറ്ററായ ജാഗ്യതി പാട്ടീലിനെ വിവരമറിയിച്ചപ്പോള്‍ അവരെത്തി പ്ലാസ്റ്റര്‍ മാറ്റുകയായിരുന്നു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേ രീതിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. കോര്‍പറേറ്ററുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ നഴ്സിനെതിരെ കേസെടുത്തു. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.