ബംഗളൂരു: മൈസൂരു – മടിക്കേരി ദേശീയപാത 275ന് സമാന്തരമായി പണിയുന്ന മടിക്കേരി-മൈസൂരു ഇക്കണോമിക് കൊറിഡോര്‍ എക്സ്പ്രസ് വേ പദ്ധതിയുടെ മണ്ണ് പരിശോധന ദേശീയപാത അതോറിറ്റി ആരംഭിച്ചു.93 കി.മീ പാത പണിത് ദേശീയപാതയില്‍ മടിക്കേരിയിലും മൈസൂരുവിലും ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ശ്രീരംഗ പട്ടണയിലെ പശ്ചിമ വാഹിനിയില്‍നിന്നാരംഭിച്ച് കുശാല്‍നഗറിലെ ഗുദ്ദെ ഹൊസൂരില്‍ അവസാനിക്കുന്നതാണ് വിഭാവനം ചെയ്ത നാലുവരിപ്പാത. പശ്ചിമവാഹിനിയില്‍ വെച്ച് ഈ പാത ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയില്‍ ചേരും.
പാലങ്ങള്‍, മേല്‍പാലങ്ങള്‍, അടിപ്പാതകള്‍ എന്നിവ പണിയേണ്ട ഭാഗങ്ങളിലാണ് മണ്ണ് പരിശോധന നടത്തുന്നത്.പശ്ചിമവാഹിനി മേഖലയിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇത്തരം 130 കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രമായ ഗ്ലോബല്‍ പ്രോജക്‌ട് എന്ന കമ്ബനിയാണ് കരാര്‍ ഏറ്റെടുത്ത് പരിശോധന നടത്തുന്നത്. 30 മീ. വരെ ആഴത്തില്‍ പരിശോധന നടത്തേണ്ടിവരുന്നുണ്ട്. മണ്ണ് സാമ്ബ്ളുകള്‍ വിദഗ്ധ പരിശോധനക്കുശേഷം അംഗീകാരം ലഭിച്ചാല്‍ മാത്രമെ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. മണ്ണ് പരിശോധന അടുത്തമാസം അവസാനം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷയെന്ന് സുന്ദര്‍രാജ് പറഞ്ഞു.
ഉപ്പുതരിയെക്കാള്‍ ചെറിയ ബാഗ്; ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപക്ക്
കണ്ടാല്‍ കണ്ണില്‍ പോലും പിടിക്കാത്ത ഒരു ബാഗ് അമേരിക്കയില്‍ നടന്ന ഒരു ലേലത്തില്‍ വിറ്റുപോയത് 63,000 ഡോളറിന്(51 ലക്ഷം രൂപ).ഉപ്പ് തരിയെക്കാള്‍ ചെറുതും ഒരു സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുമായ ബാഗ് കാണാന്‍ ഒരു മൈക്രോസ്കോപ്പ് തന്നെ വേണം.ബ്രൂക്ലിൻ ആസ്ഥാനമായുള്ള ആര്‍ട്ട് ആന്‍റേ അഡ്വര്‍ടൈസിംഗ് കൂട്ടായ്‌മയായ എം.എസ്.സി.എച്ച്.എഫ് (MSCHF) ആണ് ബാഗ് നിര്‍മിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബാഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
എം.എസ്.സി.എച്ച്.എഫ്. ലൂയി വിറ്റണ്‍ ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് ഈ ബാഗ് നിര്‍മ്മിച്ചത്. ഫ്‌ളൂറസെന്റ് മഞ്ഞയും പച്ചയും കലര്‍ന്ന ഈ മൈക്രോസ്‌കോപ്പിക് ബാഗിന് വൻ ഡിമാൻഡ് ആയിരുന്നു. ജൂണ്‍ 27-ന് ഓണ്‍ലൈൻ ലേല സ്ഥാപനമായ ജൂപ്പിറ്റര്‍ ലേലം സംഘടിപ്പിച്ചത്. രണ്ട് ഫോട്ടോ പോളിമറൈസേഷൻ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിച്ചതെന്ന് സിഎൻഎൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 657ഃ222ഃ700 മൈക്രോമീറ്ററാണ് ബാഗിന്റെ നീളവും വീതിയും ഉയരവും.വലിയ ഹാൻഡ്‌ബാഗുകളും സാധാരണ ഹാൻഡ്‌ബാഗുകളും ചെറിയ ഹാൻഡ്‌ബാഗുകളും ഉണ്ട്, എന്നാല്‍ ഇത് ബാഗ് മിനിയേച്ചറൈസേഷന്റെ അവസാന വാക്കാണ്,” എം.എസ്.സി.എച്ച്.എഫ് പറയുന്നു.
വാങ്ങുന്നയാള്‍ക്ക് ഉല്‍പ്പന്നം കാണാൻ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള മൈക്രോസ്കോപ്പ് സഹിതമാണ് ബാഗ് വിറ്റത്.2016ല്‍ സ്ഥാപിതമായ എം.എസ്.സി.എച്ച്.എഫ് വിചിത്രമായ ലേലങ്ങള്‍ക്ക് പേരുകേട്ട സംഘടനയാണ്. മനുഷ്യരക്തമുള്ള ഷൂ, ഭീമൻ റബര്‍ ബൂട്‌സ്, വിശുദ്ധ ജലം സോളില്‍ നിറച്ച സ്‌പോര്‍ട്‌സ് ഷൂ തുടങ്ങി വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ മുൻപും ഇടംപിടിച്ചിട്ടുണ്ട് എം.എസ്.സി.എച്ച്.എഫ്.