Home Featured ‘സോഫ്റ്റ് വെയർ എഞ്ചിനിയർമാർ വിളിക്കേണ്ട’, വൈറലായി മാട്രിമോണിയൽ പരസ്യം

‘സോഫ്റ്റ് വെയർ എഞ്ചിനിയർമാർ വിളിക്കേണ്ട’, വൈറലായി മാട്രിമോണിയൽ പരസ്യം

by കൊസ്‌തേപ്പ്

ദില്ലി : മാട്രിമോണിയൽ സൈറ്റുകൾ വിവാഹരംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നിരവധി മാട്രിമോണിയൽ സൈറ്റുകളാണ് ഇന്ന് നിലവിലുള്ളത്. പത്രങ്ങളിലും ധാരാളം പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. അത്തരമൊരു പരസ്യമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്. 

പരസ്യം അനുസരിച്ച്, വരൻ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടർ (പിജി); വ്യവസായി/ബിസിനസ്മാൻ. ഈ ആവശ്യകതകൾ കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിർദ്ദേശമുണ്ട്, അതിൽ “സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്” എന്നെഴുതിയ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്. പരസ്യം പങ്കുവച്ചയാൾ “ഐടിയുടെ ഭാവി അത്ര മികച്ചതായി തോന്നുന്നില്ല” എന്ന് തമാശയായി കുറിച്ചു.

സോഷ്യൽ മീഡിയയിൽ ചിത്രം കാട്ടുതീ പോലെ പടർന്നു. “വിഷമിക്കേണ്ട. എഞ്ചിനീയർമാർ ചില പത്രപരസ്യങ്ങളെ ആശ്രയിക്കുന്നില്ല. അവർ എല്ലാം സ്വന്തമായി കണ്ടെത്തുന്നു, ”ഒരു വ്യക്തി പ്രതികരിച്ചു. മറ്റൊരാൾ എഴുതി, “ഇക്കാലത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എല്ലാം ഓൺലൈനിൽ തിരയുന്നു (വധു ഉൾപ്പെടെ). അതിനാൽ ഈ പരസ്യ പോസ്റ്റർ കണ്ട് അവർ വിഷമിക്കേണ്ടതില്ല. എന്തായാലും അവർ പത്രപരസ്യം നോക്കില്ല.” അതേസമയം ഐടി മേഖല വഹിച്ച നിർണായക പങ്കിനെ ചിലർ ചൂണടി ക്കാട്ടി.

ഇതിനിടയിലാണ് ഒരാൾ ചോദ്യവുമായി വന്നത്. ”മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ?” എന്നായിരുന്നു അത്. പരസ്യം നോക്കുമ്പോൾ, രാജ്യത്തിന്റെ മുഴുവൻ ഭാവിയും അത്ര മികച്ചതായി തോന്നുന്നില്ലെന്നായിരുന്നു മറ്റൊരു കമന്റ്.

പ്രണയസാഫല്യത്തിന് പിന്നില്‍ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്; ട്വീറ്റ് വൈറല്‍

ബാംഗ്ലൂര്‍: ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു.

അഞ്ചു വര്‍ഷം സോണി വേള്‍ഡ് സിഗ്നലിനോട് ചേര്‍ന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കില്‍ വെച്ച്‌ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും പിന്നീട് ആ ബന്ധം വിവാഹത്തില്‍ വരെ എത്തിയതും യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്.

ബാംഗ്ലൂര്‍ തിരക്കേറിയ റോഡുകള്‍ക്കും ഐടി വ്യവസായത്തിനും ഒരേ സമയം പേരുകേട്ടതാണ്. നഗരത്തിലെ കുഴികള്‍ നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുമ്ബ് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബെംഗളുരുവിലെ ഗതാഗതക്കുരുക്കും പോസിറ്റീവ് ഇഫക്റ്റ് ഉണ്ടാക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ട്രാഫിക്കില്‍ കുടുങ്ങിയതിന്‍റെ ഫലമായി തനിക്ക് കാമുകിയെ ലഭിച്ചുവെന്ന് റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് തുറന്നു പറഞ്ഞു. ഇത് ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പ്രണയകഥ വൈറലായി മാറിയത്.

റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച്‌, സോണി വേള്‍ഡ് സിഗ്നലിനോട് ചേര്‍ന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവര്‍ പിന്നീട് സുഹൃത്തുക്കളായി. ഒരുമിച്ചുള്ള യാത്രക്കിടെ ഈജിപുര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം കാരണം അവര്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. അവര്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു. അവര്‍ ഒരുമിച്ച്‌ അത്താഴം കഴിച്ചു, ആ നിമിഷം മുതല്‍ അവരുടെ പ്രണയം ആരംഭിക്കുകയായിരുന്നു. തന്റെ റൊമാന്റിക് പ്രണയകഥയ്ക്ക് കാരണം ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്കാണെന്ന് അയാള്‍ കുറിച്ചു.

അഞ്ച് വര്‍ഷം മുമ്ബാണ് സംഭവം നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദമ്ബതികള്‍ ഡേറ്റിംഗ് നടത്തുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഫ്ലൈഓവര്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group