Home Featured കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയുടെ ചിത്രം പങ്കുവെച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ

കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയുടെ ചിത്രം പങ്കുവെച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്.ശക്തി എന്നാണ് പദ്ധതിയുടെ പേര്. സര്‍ക്കാര്‍ ബസുകളിലാണ് സൗജന്യയാത്ര അനുവദിച്ചത്.പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേരാണ് സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ അത്തരത്തില്‍ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ കണക്കറ്റ് വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ലാവണ്യ ബല്ലാല്‍ ജെയിന്‍ ആണ് സൗജന്യ യാത്ര ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.സ്ത്രീകള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ യാത്ര ബസിലെ ടിക്കറ്റ്,’ എന്ന തലക്കെട്ടോടെയാണ് ലാവണ്യ ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ നിരവധി പേരാണ് ലാവണ്യയുടെ ട്വീറ്റിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. ” സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന അവശ വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യം നല്‍കേണ്ടത്. അല്ലാതെ കാറുകളുള്ളവര്‍ക്കല്ല,”എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

https://twitter.com/LavanyaBallal/status/1667811332048162816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1667811332048162816%7Ctwgr%5Ed6d52892dc2f0a6a5ade730c40f4081fb886f08a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

ആഭരണങ്ങളും ലിപ്സ്റ്റിക്കും വാങ്ങാന്‍ കഴിവുണ്ട്. എന്നാല്‍ ടിക്കറ്റ് എടുക്കാന്‍ സാമ്ബത്തിക ശേഷി ഇല്ലാത്തവര്‍ക്കുള്ളതാണ് സൗജന്യ ടിക്കറ്റ്! ലജ്ജാവഹം,” എന്നായിരുന്നു ഒരു കമന്റ്.” നിങ്ങളുടെ ഒരു ദിവസത്തെ മേക്കപ്പിന്റെ പണം മതിയല്ലോ ഒരു മാസത്തെ ബസ് പാസ് എടുക്കാന്‍ എന്നിട്ടും സൗജന്യമായി യാത്ര ചെയ്ത് സര്‍ക്കാര്‍ ഖജനാവിന് ഭാരമാകണോ,”എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അമ്മയുടെ സ്മരണക്കായി അ‍ഞ്ച് കോടി രൂപ ചെലവില്‍ താജ് മഹല്‍ നിര്‍മിച്ച്‌ മകന്‍

അമ്മയുടെ സ്മരണക്കായി അ‍ഞ്ച് കോടി രൂപ ചെലവിട്ട് താജ് മഹലിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിച്ച്‌ മകൻ. തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരകം നിര്‍മിച്ചത്.ജൈലാനി ബീവി അന്തരിച്ചപ്പോള്‍, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിര്‍മ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്.അമാവാസി ദിനത്തില്‍ ഉമ്മ മരിച്ചതിനാല്‍ എല്ലാ അമാവാസിയിലും 1000 പേര്‍ക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാള്‍ വിതരണം ചെയ്യുന്നുണ്ട്.അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. രണ്ട് വര്‍ഷമെടുത്താണ് സ്മാരകത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അത് ജൂണ്‍ 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നു.

You may also like

error: Content is protected !!
Join Our WhatsApp Group