തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയ്ക്ക് ഉണ്ടായത്. 2– 1 ന് സൌദിയോട് പരാജയപ്പെട്ടു.
എന്നാല്‍ ഈ മത്സരത്തിന്റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അർജന്റീന
My prediction :- 2 – 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്.
ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്റ് വരുന്നത്. നൂറുകണക്കിന് കമന്റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്.
അവിടെ കളി, ഇവിടെ പേരിടൽ; അർജന്റീന-സൗദി കളിക്കിടെ മകന് മെസ്സിയുടെ പേരിട്ട് ആരാധക ദമ്പതികൾ!
ചാലക്കുടി: ലോകകപ്പിൽ അർജന്റീന-സൗദി മത്സരം തീപാറിയപ്പോൾ കുഞ്ഞിന് മെസിയുടെ പേരിട്ട് ദമ്പതികൾ. ചാലക്കുടിയിലാണ് സംഭവം. അർജന്റീനയുടെ കളിയാരവങ്ങൾക്കിടയിൽ ചാലക്കുടി മുൻസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു കുഞ്ഞിന് മെസി എന്ന് പേരിടൽ ചടങ്ങ് നടത്തിയത്. ഷെനീർ-ഫാത്തിമ ദമ്പതികളാണ് കളി ആരാധകരെ സാക്ഷി നിർത്തി കുഞ്ഞിന് ഐദിൻ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. ഐദിൻ മെസി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. പിതാവ് ഷനീർ മൂന്നുതവണ പേരു ചൊല്ലി വിളിച്ചു. അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്കു മുറിച്ചു. അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അറേബ്യൻ ശക്തികൾ ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനയെ മുട്ടുകുത്തിച്ചത്.