Home Uncategorized ബെംഗളൂരു അഹമ്മദാബാദുമായി വെച്ചുനോക്കുമ്പോൾ പോര; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് വിവാദം

ബെംഗളൂരു അഹമ്മദാബാദുമായി വെച്ചുനോക്കുമ്പോൾ പോര; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് വിവാദം

ബെംഗളൂരിവിന് കിട്ടുന്ന നിക്ഷേപങ്ങൾ എല്ലാം അഹമ്മദാബാദ് കൊണ്ടുപോകുന്നുവെന്ന പരാതി കർണാടകയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാർ പലരും നേരത്തെ ഉന്നയിച്ചതാണ്. എന്നാൽ ഇപ്പോൾ മറ്റൊരു വിവാദത്തിന് ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വാഴ്ത്തപ്പെട്ടിരുന്ന ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ പോരെന്ന വിമർശമാണുയരുന്നത്. നഗരത്തിലെ റോഡുകൾ, ഗതാഗത മേഖല, നഗര ആസൂത്രണം എന്നിവയൊന്നും അഹമ്മദാബാദിനോട് താരതമ്യം ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോഴെന്ന് ഒരു വിഭാഗം വാദിക്കുന്നു. അഹമ്മദാബാദുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരു 10 വർഷമെങ്കിലും പിന്നിലാണെന്ന് അടുത്തിടെ പറ‍ഞ്ഞത് ഒരു കമ്പനി സിഇഒയാണ്.

ഭാരത് അഗ്രിയുടെ സ്ഥാപകൻ കൂടെയായ സിദ്ധാർത്ഥ് ദിയലനിയാണ് ഈ താരതമ്യവുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബെംഗളൂരു തകരുന്നതിൻ്റെ സൂചനയായി ‌റോഡിന്റെ ഗുണനിലവാരമില്ലായ്മയും, ട്രാഫിക് സിഗ്നലുകൾ, നഗര പരിപാലനം എന്നിവയിലെ പോരായ്മയും ഒക്കെ ദിയലനി ചൂണ്ടിക്കാട്ടുന്നു.ബെംഗളൂരുമായി അഹമ്മദാബാദിനെ താരതമ്യം ചെയ്യാനാകില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളും ദയലനി വിവരിക്കുന്നു. അഹമ്മദാബാദിലെ എല്ലാ ട്രാഫിക് സിഗ്നലുകളിലും ലൈറ്റോടുകൂടിയ ടൈമർ ഉണ്ട്. ഇത് സദാസമയവും പ്രവർത്തിക്കും. വളരെ ലളിതമായ നഗരാസൂത്രണത്തിൻ്റെ ഒരു മാതൃക.

എന്നാൽ ഫലപ്രദമായ ഈ മാർഗം ഡ്രൈവർമാരുടെ ഉത്കണ്ഠ കുറയ്ക്കുന്നു. സിഗ്നലുകളിൽ ആളുകൾ മര്യാദ പാലിക്കുന്നു. എന്നാൽ ബെംഗളൂരിൻ്റെ സിഗ്നലുകൾ പലപ്പോഴും കാണാനൂടെ പറ്റില്ലെന്നും ട്രാഫിക് ലൈറ്റുകൾ എല്ലാം‌ പൊടിപിടി‌ച്ച് കാണാനൂടെ പറ്റാത്ത അവസ്ഥയാണെന്നും പറയുന്ന ദയലനി.റോഡുകളുടെ അവസ്ഥയും ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവിലെ റോഡുകളുടെ നിലവാരം മോശമാണ്. പലതെരുവുകളിലെയും റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞതാണ്. അഹമ്മദാബാദിലെ റോഡുകളുടെ സ്ഥിതി ഇതല്ല. വീതിയുള്ള റോഡുകൾ നന്നായി പരിപാലിക്കപ്പെടുന്നുമുണ്ട്. പുതുതായി പെയിന്റ് ചെയ്തിരിക്കുന്ന ലെയ്ൻ മാർക്കിംഗുകളും റോഡിൽ കാണാം. എങ്ങും പൊളിഞ്ഞ റോഡ് കണ്ടെത്താനാകില്ല. ദയലാനി പറയുന്നു. 
സൂര്യാസ്തമയത്തിനുശേഷവും ബെംഗളൂരു സജീവമാണ്.

വൈകുന്നേരങ്ങളിൽ തെരുവുകളിൽ മികച്ച വെളിച്ചം ഉണ്ടായിരിക്കും. 
ജീവനുള്ള ‌നഗരമായിട്ടാണ് ഡയലനി അഹമ്മദാബാദിനെ വിശേഷിപ്പിച്ചത്. ശോഭയുള്ള തെരുവുകൾ ഊർജ്ജസ്വലമാണ്. ‌നഗരവാസികളുടെ മാനസികാവസ്ഥയിലും ഇതിൻ്റെ മാറ്റങ്ങളുണ്ട്. എന്നാൽ ബെംഗളൂരിലെ ഇരുണ്ടതും വെളിച്ചമില്ലാത്തതുമായ തെരുവുകൾ ജനങ്ങളെയും മുഷിപ്പിക്കുന്നു. ന്യൂജെൻ സിഇഒ പറയുന്നു.

സമൂഹമാധ്യമങ്ങൾ എന്തായാലും ഈ പോസ്റ്റ് ഏറ്റെടുത്തു. 
രണ്ട് നഗരങ്ങൾ തമ്മിലുള്ള വ്യത്യാസം വലിയ ചർച്ചയാകുകയാണ്. എക്സിൽ നിരവധിപേർ കമൻ്റുമായി എത്തി.

You may also like

error: Content is protected !!
Join Our WhatsApp Group