കോയമ്പത്തൂർ: സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ പലർക്കും സന്തോഷവും ആത്മനിർവൃതിയും ആനന്ദാശ്രുവും മറ്റുമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഗോപിച്ചെട്ടിപ്പാളയം സ്വദേശിക്ക് സ്വപ്നം കണ്ടത് യാഥാർത്ഥ്യമായപ്പോൾ കണ്ണീർ മാത്രമായിരുന്നു ബാക്കി. കാരണം അതുവരെ ഉണ്ടായിരുന്ന നാക്ക് മുറിച്ചു മാറ്റേണ്ടതായി വന്നു. ഒരു സ്വപ്നമാണ് ഇയാളുടെ ജീവിതത്തെ തകർത്തത്.
54കാരനായ ഇയാൾ പതിവായി കണ്ടിരുന്ന സ്വപ്നം പാമ്പ് കടിക്കുന്നതായിരുന്നു. സ്വപ്നം വല്ലാതെ അലട്ടി തുടങ്ങിയ നിമിഷം ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചു. തുടർന്ന് ഒരു പൂജയ്ക്ക് തയ്യാറാകുവാനും ജ്യോതിഷി നിർദേശം നൽകി. പാമ്പിനെ വെച്ചു തന്നെയായിരുന്നു പൂജ ഒരുക്കിയിരുന്നത്. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.
പൂജ കഴിഞ്ഞപ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടാൻ പൂജാരി ആവശ്യപ്പെട്ടു. നിർദേശ പ്രകാരം ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് നാക്കിൽ തന്നെ ആഞ്ഞുകൊത്തി. ഉടനടി, കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. എങ്കിലും നാവ് മുറിച്ചു മാറ്റാൻ മാത്രമായിരുന്നു ഏക പരിഹാരം. ഒടുവിൽ നാവ് മുറിച്ചു മാറ്റുകയായിരുന്നു. 4 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഇയാളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചെവിക്കും തലക്കും പരിക്ക്, അയൽവാസി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മേഴത്തൂരിൽ ഭിന്നശേഷിക്കാരനായ 14കാരന് ക്രൂര മർദ്ദനമെന്ന് പരാതി. സൈക്കിൾ തട്ടിയതിന്റെ പേരിലാണ് അയൽവാസി അലി മർദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു. തുടർ ചികിത്സയ്ക്ക് വഴിയില്ലാതെ മാതാപിതാക്കൾ.
തലയ്ക്കകത്തെ മുഴകൾ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് 9 വർഷം മുമ്പ് കുട്ടി വിധേയനായിരുന്നു. കുട്ടിയുടെ തലയ്ക്ക് യാതൊരു കേടും ഇല്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ച കുട്ടിയാണ്. അടിയേറ്റ് കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു. രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്നും പലവട്ടം അപേക്ഷിച്ചതായി കുട്ടി. എന്നിട്ടും അടി നിർത്തിയില്ല. പിന്നീട് ആളുകൾ ഓടിക്കൂടി തടയുകയായിരുന്നു.
ചെവിക്ക് അടി കിട്ടിയതിനെ തുടർന്ന് ചെവിക്ക് വേദനയുള്ളതായി കുട്ടി പറഞ്ഞതായി കുടുംബം വെളിപ്പെടുത്തുന്നു. കുട്ടിയെ മർദ്ദിച്ച ആൾ അയൽപക്കത്തുള്ളതാണ്. കുട്ടി രോഗിയാണെന്ന് അറിയാവുന്ന ആളുമാണ്. അസഭ്യം പറഞ്ഞു കൊണ്ടാണ് അടിച്ചത്. തലക്കടിക്കല്ലേ, അറിയാതെ പറ്റിയതാണ് എന്ന് കുട്ടി പറയുന്നുണ്ടായിരുന്നു. ഇതൊന്നും കേൾക്കാതെ വീണ്ടും മർദ്ദിക്കുകയായിരുന്നു. റോഡിനപ്പുറത്ത് നിന്ന് ആളുകൾ ഓടിവന്നു. മേജർ സർജറി കഴിഞ്ഞയാളാണ് കുട്ടി എന്നും കുടുംബം കൂട്ടിച്ചേർക്കുന്നു. കുട്ടിയെ മർദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ്