ബെംഗളൂരു: ഓട്ടോ യാത്രക്കാരിൽ നിന്ന് അമിത കൂലി ഈടാക്കുന്നതിനെതിരെ പരാതിപ്പെടാൻ എസ്എംഎസ്, ഹെൽപ് ലൈൻ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കാൻ ട്രാഫിക് പൊലിസ്. സർവീസ് നടത്താൻ തയാറാകാത്ത ഡ്രൈവർമാർക്ക് എതിരെയും പരാതിപ്പെടാം.അമിതകൂലി ഈടാക്കുന്നത് അടക്കം നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി വേണമെന്ന ആവശ്യത്തെ തുടർന്നാണ് നടപടി.
അമിതകൂലി ഈടാക്കിയതിന് ഈ വർഷം ഇതുവരെ 2052 കേസുകളാണ് റജിസ്റ്റർ ചെയ്തത്. സർവീസ് നടത്താൻ വിസമ്മതിച്ചതിന് 1976 കേസുകളും ഉണ്ട്. എന്നാൽ ഇതിലും ഒട്ടേറെ നിയമലംഘനങ്ങൾ നടക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ 28 കയറ്റിയതിനു 15,550 കേസുകളും ഇക്കാലയളവിൽ റജിസ്റ്റർ ചെയ്തു.മീറ്റർ ഇടാതെ സർവീസ് നടത്തുക.
അപമര്യാദയായി പെരുമാറുക എന്നിവ അടക്കമുള്ള പരാതികളും ഹെൽപ്പ്ലൈൻ നമ്പറിലൂടെ അറിയിക്കാം. പരാതികൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ വിപുലമായ സംവി ധാനങ്ങൾ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും ഇനി 5 ജി വേഗത, ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കമാകും
കേരളത്തിലും ഇനി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത. 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമിടും.ഇന്ന് മുതല്‍ കൊച്ചിയില്‍ 5 ജി സേവനം ആദ്യമായെത്തും. റിലയന്‍സ് ജിയോയാണ് സംസ്ഥാനത്ത് സേവനമെത്തിക്കുന്നത്. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തില്‍ സേവനം ലഭിക്കുക.
കഴിഞ്ഞ ഒക്ടോബറില്‍ ജിയോ 5 ജി സേവനം ഇന്ത്യയിലെ നാല് നഗരങ്ങളില്‍ ലഭ്യമാക്കിയിരുന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തക്കള്‍ക്ക് വെല്‍കം ഓഫര്‍ വഴിയാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമായത്.കേരളത്തിലെ 5 ജി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഓണ്‍ലൈന്‍ മുഖേന തന്നെയായിരിക്കും ഉദ്ഘാടനം നടക്കുക. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം.