ബെംഗളൂരു∙ ബിഎംടിസി, കർണാടക ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള ‘ശക്തി’ പദ്ധതിയുടെ സ്മാർട് കാർഡ് റജിസ്ട്രേഷൻ ആരംഭിച്ചു. സേവാ സിന്ധു പോർട്ടൽ, ആപ്പ് എന്നിവയിലൂടെ കാർഡിനായി റജിസ്റ്റർ ചെയ്യാം. 14 രൂപയാണ് വില. നിലവിൽ തിരിച്ചറിയൽ രേഖകൾ കാട്ടിയാണ് സൗജന്യയാത്രയ്ക്കുള്ള ടിക്കറ്റുകൾ എടുക്കേണ്ടത്.ഇതു പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിനു കാരണമാകുന്നുണ്ട്. പലരും മൊബൈൽ ഫോണുകളിൽ തിരിച്ചറിയൽ കാർഡുകളുടെ ചിത്രം കാണിക്കുന്നതും തർക്കങ്ങൾക്കു വഴിവയ്ക്കുന്നു. കാർഡുകളുടെ വിതരണം പൂർത്തിയാകുന്നതു ടിക്കറ്റ് വിതരണം സുഗമമാക്കാൻ വഴിയൊരുക്കും.
ജൂൺ 11നാണ് കോൺഗ്രസ് പ്രകടന പത്രികയിലെ 5 വാഗ്ദാനങ്ങളിൽ ഒന്നായ ശക്തി പദ്ധതി നടപ്പിലാക്കിയത്. ബിഎംടിസിയുടെ നോൺഎസി ബസുകളിലും കർണാടക ആർടിസിയുടെ ഓർഡിനറി, എക്സ്പ്രസ്വേ ബസുകളിലുമാണ് സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. പദ്ധതിപ്രകാരം ഇതുവരെ 242 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് ബിഎംടിസി ബസുകളിൽ വിതരണം ചെയ്തിട്ടുള്ളത്.
സ്വകാര്യ ട്രാൻസ്പോർട്ട് യൂണിയനുകൾ ബെംഗളൂരുവിൽ വാഹനബന്ദ് നടത്തിയ വെള്ളിയാഴ്ച ബിഎംടിസിയിൽ യാത്ര ചെയ്തത് 39.52 ലക്ഷം പേർ. ഇതിൽ 21.95 ലക്ഷം പേർ സ്ത്രീകളാണ്. 2.8 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. ശക്തി പദ്ധതിക്ക് എതിരെ നടത്തിയ ബന്ദിന്റെ ഭാഗമായി 7 ലക്ഷത്തോളം സ്വകാര്യ ബസുകളും ടാക്സികളും ഓട്ടോറിക്ഷകളുമാണ് നിരത്തിൽ നിന്നു വിട്ടു നിന്നു.
ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി
ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ).നിലവില്‍ 2023 ഡിസംബര്‍ 14 വരെയാണ് ഉപയോക്താക്കള്‍ക്ക് യു ഐ ഡി എ ഐ സാവകാശം അനുവദിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 14ന് സൗജന്യമായി വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവില്‍ ഇതോടെ മൂന്നുമാസത്തേക്ക് കൂടി ഉപയോക്താക്കള്‍ക്ക് സാവകാശം ലഭിക്കും. ഇനിയും നിരവധി ആളുകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
അടുത്തിടെയാണ് 10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ നിര്‍ബന്ധമാക്കുന്ന സേവനങ്ങളും മറ്റും ലഭിക്കുന്നതിന് ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.