ബെംഗ്ളുറു: ബെംഗ്ളൂറില്‍ ഇന്‍ഡ്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ചെറിയ സുരക്ഷാ വീഴ്ച.കളി അവസാനിക്കുമ്ബോള്‍ മൂന്ന് ആരാധകര്‍ മൈതാനത്തേക്ക് പ്രവേശിക്കുകയും, അവരില്‍ ഒരാള്‍ വിരാട് കൊഹ്‌ലിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി.
ശ്രീലങ്കന്‍ രണ്ടാം ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ മുഹമ്മദ് ശമിയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് പരിക്കേറ്റപ്പോഴാണ് സംഭവം. താരത്തെ അടുത്ത് നിന്ന് കാണാനുള്ള അവസരം മനസിലാക്കിയ മൂന്ന് ആരാധകര്‍ വേലികെട്ടിയ സ്ഥലത്ത് നിന്ന് ചാടി കളിക്കാരുടെ അടുത്തേക്ക് ഓടി.
ഇവരില്‍ ഒരാള്‍ക്ക് സ്ലിപ് ഏരിയയില്‍ നിന്ന കൊഹ്‌ലിയോട് അടുക്കാന്‍ കഴിഞ്ഞു. ആരാധകന്‍ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് താരത്തോട് ഒരു സെല്‍ഫി ആവശ്യപ്പെടുകയും കൊഹ്‌ലി അനുവദിക്കുകയും ചെയ്തു.