Home Featured ബെംഗളൂരു: അവളെ ബലമായി പിടിച്ച്‌ കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം; അതിനു ശേഷം വിവസ്ത്രയാക്കണം’; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് നേരെ ചെരിപ്പേറ്

ബെംഗളൂരു: അവളെ ബലമായി പിടിച്ച്‌ കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം; അതിനു ശേഷം വിവസ്ത്രയാക്കണം’; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് നേരെ ചെരിപ്പേറ്

ബെംഗളൂരു: വിരുദ്ധ പരാമര്‍ശം നടത്തിയ കന്നഡ നടന്‍ ദര്‍ശനു നേരെ ചെരിപ്പേറ്. തന്‍റെ പുതിയ ചിത്രമായ ക്രാന്തിയിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദര്‍ശന് നേരെ ചെരിപ്പേറുണ്ടായത്.ക്രാന്തിയുടെ പ്രൊമോഷനിടെ നല്‍കിയ അഭിമുഖത്തിലാണ് ദര്‍ശന്‍ വിവാദ പരാമര്‍ശം നടത്തിയത്. ദര്‍ശന്‍റെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.’ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലില്‍ മുട്ടണമെന്നില്ല.

മുട്ടുമ്ബോള്‍ അവളെ ബലമായി പിടിച്ച്‌ കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം വിവസ്ത്രയാക്കണം. വസ്ത്രങ്ങള്‍ തിരികെ നല്‍കിയാല്‍ അവള്‍ പുറത്തു പോകും’ എന്നായിരുന്നു ദര്‍ശന്‍റെ പരാമര്‍ശം.ഞായറാഴ്ച വൈകുന്നേരം കര്‍ണാടകയിലെ ഹൊസാപേട്ടയില്‍ വെച്ചാണ് ദര്‍ശന് നേരെ ചെരിപ്പേറുണ്ടായത്. ചെരിപ്പ് എറിഞ്ഞയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ചെരിപ്പ് തന്റെ തോളില്‍ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്ന് ദര്‍ശന്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് അകമ്ബടിയില്‍ സ്ഥലം വിട്ടു. 2011ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ജനുവരി 26ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ക്രാന്തിയിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിനായാണ് ദര്‍ശന്‍ ഹൊസാപേട്ടയിലെത്തിയത്. വി ഹരികൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രചിത റാം ആണ് ചിത്രത്തിലെ നായിക.

ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കണം, ശാസ്ത്രീയമായി സംസ്‌കരിക്കണം

ഫുട്ബോള്‍ ലോകകപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ടീമുകളുടെ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന് മന്ത്രി എം.ബി രാജേഷ്. ബോര്‍ഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാമൂഹ്യ ഉത്തരവാദിത്വവും ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group