ബെംഗളൂരു : റായ്ച്ചൂർ ലിങ്ങസുഗർതാലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.7 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണകേന്ദ്രം അറിയിച്ചു. 2.6 കിലോമീറ്റർ അകലെയുള്ള ഹട്ടിഗ്രാമപ്പഞ്ചായത്താണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
ചെന്നൈ വിമാനത്താവളത്തിനുള്ളില്‍ മാട്രിമോണിയല്‍ ഏജൻസി; വൈറലായി ചിത്രങ്ങള്‍
അന്താരാഷ്‌ട്ര ബ്രാൻഡുകള്‍ മുതല്‍ കഫേകള്‍ വരെ നീളുന്ന വ്യത്യസ്തങ്ങളായ സ്റ്റോറുകള്‍ കൊണ്ട് സമ്ബന്നമാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍.എന്നാല്‍, ആ സ്റ്റോറുകള്‍ക്കിടയില്‍ ഒരു മാട്രിമോണിയല്‍ ഏജൻസി ഇടം പിടിക്കുക എന്നത് അധികമാരും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാല്‍, ചെന്നൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒരു മാട്രിമോണിയല്‍ ഏജൻസിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഏറെ അമ്ബരപ്പോടെയും കൗതുകത്തോടെയും ആണ് സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.X ഉപയോക്താവ് ആയ @Aarsun എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഈ ‘എലൈറ്റ് മാട്രിമോണിയല്‍’ സ്റ്റോറിന്റെ ചിത്രം പങ്കിട്ടത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്; ‘വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കാൻ ഒരു ഫാര്‍മസി/കണ്‍വീനിയൻസ് സ്റ്റോര്‍ ഇല്ല, പക്ഷേ ഞാൻ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ.’ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വൈറലായത്. ഒക്ടോബര്‍ 22 -ന് പോസ്റ്റ് ചെയ്ത ഈ ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.വളരെ രസകരമായാണ് പലരും ഈ ഈ പോസ്റ്റിനോട് പ്രതികരിച്ചത്.
‘രണ്ടു മണിക്കൂര്‍ വിശ്രമസമയത്ത് ഒരു ജീവിതപങ്കാളിയെ സുഖമായി കണ്ടെത്താം’ എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ‘ഒരു വധു/വരൻ യാത്രയില്‍ ഡ്യൂട്ടി ഫ്രീ’ എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. എന്നാല്‍ ഇത് ബുദ്ധിപരമായ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് എന്നായിരുന്നു മറ്റൊരു ഉപയോഗക്താവ് അഭിപ്രായപ്പെട്ടത്. ഒരു ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ മാട്രിമോണിയല്‍ ഏജൻസി എത്തിപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.