Home Featured ക്രൂസ് സീസണ്‍: ആറാമത്തെ ആഡംബരക്കപ്പല്‍ മംഗളൂരു തുറമുഖത്തെത്തി

ക്രൂസ് സീസണ്‍: ആറാമത്തെ ആഡംബരക്കപ്പല്‍ മംഗളൂരു തുറമുഖത്തെത്തി

മംഗളൂരു : മഴയയ്ക്ക്‌ മുന്നേയുള്ള ക്രൂസ് സീസണോടനുബന്ധിച്ച്‌ വിനോദസഞ്ചാരികളുമായുള്ള ആറാമത്തെ ആഡംബര കപ്പല്‍ മംഗളൂരു പുതുതുറമുഖത്ത് എത്തി.കൊച്ചിയില്‍നിന്ന് പുറപ്പെട്ട സില്‍വര്‍ സ്പിരിറ്റ് എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മംഗളൂരു തീരമണഞ്ഞത്. 497 യാത്രക്കാരും 411 ജീവനക്കാരുമുള്ള കപ്പലിന് 210 മീറ്റര്‍ നീളവും 39,444 ടണ്‍ ഭാരം വഹിക്കാനുമുള്ള ശേഷിയുമുണ്ട്.കപ്പലിലെത്തിയ വിനോദസഞ്ചാരികളെ തുളുനാടിന്റെ തനത് കലാരൂപങ്ങളുടെ അകമ്ബടിയോടെ സ്വീകരിച്ചു.

മംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ട് തിരിച്ചെത്താന്‍ ബസും കാറുകളും തുറമുഖ അധികൃതര്‍ ഒരുക്കിയിരുന്നു. ആചല്‍ കശുവണ്ടി ഫാക്ടറി, കദ്രി അമ്ബലം, സെയ്ന്റ് അലോഷ്യസ് ചാപ്പല്‍, ആയിരംതൂണ്‍ ക്ഷേത്രം, പിലിക്കുള പാര്‍ക്കില്‍ ഒരുക്കിയ താത്കാലിക കാര്‍ഷികഗ്രാമം, മംഗളൂരു മാര്‍ക്കറ്റ് തുടങ്ങിയവ സന്ദര്‍ശിച്ച്‌ വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തി. കപ്പല്‍ മര്‍മഗോവ തുറമുഖത്തേക്ക് തിരിച്ചു.

ആ ഓട്ടോ ഡ്രൈവറുടെ കുടുംബത്തെ കാണാൻ രാഹുലെത്തി, ആശ്വാസ വാക്കുകള്‍

മുട്ടിൽ: ഒരു ഓട്ടോ യാത്രയുടെ ഓർമകളുമായി രാഹുൽ ഗാന്ധി ഷെരീഫിന്റെ ബന്ധുക്കളെ തേടിയെത്തി. വാര്യാട്ട് നടന്ന അപകടത്തിൽ മരിച്ച ഷെരീഫിന്റെയും ചുള്ളിമൂല കൈപ്പ കോളനിയിൽ അമ്മിണിയുടെയും ബന്ധുക്കളെയാണ് ഷെരീഫിന്റെ വീട്ടിൽ വെച്ച് രാഹുൽ ഗാന്ധി കണ്ടത്. ഷെരീഫിന്റെ മാതാവ് ആയിഷ, ഭാര്യ നിഷിത, മകൾ അനീസ, സഹോദരങ്ങളായ നബീസ, മുസ്തഫ, സെയ്തലവി, സുബൈദ എന്നിവരുമായി സംസാരിച്ചു.

2021 ഏപ്രിൽ നാലിന് വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ സഞ്ചരിച്ചത് വാർത്തയായിരുന്നു. ഷെരീഫിന്റെ മരണ വാർത്ത അറിഞ്ഞ ദിവസം ആ ഓർമകൾ പങ്കുവെച്ച് ട്വീറ്റും ചെയ്തിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി രാഹുൽ പറഞ്ഞു. അമ്മിണിയുടെ ഭർത്താവ് ചാമനുമായും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയുടെ ഭർത്താവ് ബാലനുമായും സംസാരിച്ചു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശാരദയുടെ വിശദാംശങ്ങൾ അന്വേഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group