കേരളം : കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേ ശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്തും. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്. ദേശീയ വിദ്യാഭ്യാസനയത്തിൻറെ ഭാഗമായി പ്രവേശന പ്രായം ആറുവയസാണ്. സംസ്ഥാനത്ത് ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.2027-28 അധ്യയനവർഷം മുതൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസായി ഉയർത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ എസ്സിഇആർടി തയാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു.പ്രീ സ്കൂൾ തലത്തിൽ “വിദ്യ പ്രവേശ് ‘ഒന്നാം ക്ലാസിൽ ഒന്നൊരുക്കം എന്ന പേരിൽ കുട്ടികളെ സ ജ്ജമാക്കാനുള്ള നടപടികൾ ആ രംഭിച്ചു.2025-26 വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നാം ക്ലാസിലൊഴികെ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തിൽ മുൻവർ ഷത്തേക്കാൾ വർധനയുണ്ടായതായും അൺഎയ്ഡഡ് മേഖലയിൽനിന്നു കുട്ടികൾ എത്തുന്നതായുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.