Home കർണാടക ബീദറിൽ സ്ഫോടകവസ്‌തു പൊട്ടിത്തെറിച്ച് കുട്ടികളടക്കം ആറുപേർക്ക് പരിക്ക്

ബീദറിൽ സ്ഫോടകവസ്‌തു പൊട്ടിത്തെറിച്ച് കുട്ടികളടക്കം ആറുപേർക്ക് പരിക്ക്

by ടാർസ്യുസ്

ബെംഗളൂരു : ബീദറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടികളടക്കം ആറുപേർക്ക് പരിക്ക്. നാല് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പരിക്ക്. ഇതിൽ രണ്ട് മുതിർന്നവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.ബീദർ ജില്ലയിലെ ഹോംനാബാദ് താലൂക്കിലെ മോൾഖേര ഗ്രാമത്തിലെ മോളിഗെ മറയ്യ ക്ഷേത്ര ത്തിലേക്കുള്ള റോഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

സംഘം റോഡിലൂടെ നടന്നു പോകുമ്പോൾ പെട്ടെന്ന് സ്ഫോടനമുണ്ടാകുകയായിരുന്നു.ഫൊറൻസിക് വിദഗ്‌ധർ സംഭവസ്ഥലം പരിശോധിച്ച് സാംപിളു കൾ ശേഖരിച്ചതായി പോലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ടി അറിയിച്ചു.പൊട്ടിത്തെറിച്ച വസ്തുവിന്റെ സ്വഭാവവും മറ്റ് വിശദാംശങ്ങളും പരിശോധിച്ചു വരുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബീദർ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഈശ്വർ ബി. ഖൺഡ്രെ പോലീസ് സുപ്രണ്ടിന് നിർദേശം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group