Home Featured കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിമുട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിമുട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം

തുമകുറു മധുഗിരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ ഉള്‍പ്പെടെ ആറു പേർ മരിച്ചു.എട്ടിനഹള്ളി സ്വദേശികളായ എ. നാഗഭൂഷൻ റെഡ്ഡി (42), ഭാര്യ സിന്ധു (32), മകൻ വേദാംശ് (എട്ട്), സിന്ധുവിന്‍റെ പിതാവ് ജനാർദ്ദനറെഡ്ഡി (60) എന്നിവരും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ കെ. സിദ്ധഗംഗ (41), എം. നാഗരാജു (33) എന്നിവരുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് അപകടം. കുടുംബം സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

പവിത്രയോട് ചെരിപ്പ് കൊണ്ടടിക്കാൻ പറഞ്ഞു; അയാള്‍ അവശനായിരുന്നു, നെഞ്ചില്‍ ചവിട്ടി’; ദര്‍ശൻ്റെ കുറ്റസമ്മതം

രേണുകാസ്വാമി കൊലക്കേസില്‍ നടൻ ദർശൻ നല്‍കിയ കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ദർശന്റെ കുറ്റസമ്മത മൊഴിയും വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.രേണുകാസ്വാമിയുടെ നെഞ്ചിലും കഴുത്തിലും തലയിലും താൻ മർദിച്ചെന്നാണ് ദർശന്റെ മൊഴി. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയോട് രേണുകാസ്വാമിയെ ചെരിപ്പ് കൊണ്ടടിക്കാൻ ആവശ്യപ്പെട്ടെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്. ”ഞാൻ കാണുമ്ബോഴേ രേണുകാസ്വാമി അവശനായിരുന്നു. നേരത്തെ തന്നെ അയാളെ ഉപദ്രവിച്ചിരുന്നതായാണ് തോന്നിയത്.

തുടർന്ന് ഞാൻ അയാളുടെ കഴുത്തിന് സമീപത്തും നെഞ്ചിലും തലയിലും ചവിട്ടി. കൈകൊണ്ടും തടികഷണം കൊണ്ടും മർദിച്ചു. അയാളെ ചെരിപ്പ് കൊണ്ടടിക്കാൻ പവിത്രയോട് ആവശ്യപ്പെടുകയുംചെയ്തു”, നടൻ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു. ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇൻസ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം.

ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച്‌ മർദിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ജൂണ്‍ ഒൻപതാം തീയതി പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്ബത്തിക തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.

എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു.

രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തിലും ഷോക്കേല്‍പ്പിച്ചും ജനനേന്ദ്രിയം തകർത്തതായും പോലീസ് പറഞ്ഞിരുന്നു. കേസില്‍ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. നടൻ ദർശൻ രണ്ടാംപ്രതിയും. ഇവർക്ക് പുറമേ 15 പേർ കൂടി കേസിലെ പ്രതിപ്പട്ടികയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group