
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ചോര്‍ന്ന് ആറ് പേര്‍ മരിച്ചു. സച്ചിന്‍ ജിഐഡിസി മേഖലയിലെ പ്രിന്റിംഗ് മില്ലിലായിരുന്നു അപകടം. ഇന്ന് വെളുപ്പിനെയുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഇരുപതിലധികം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്നാണ് കരുതുന്നത്. ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.