Home Featured ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക് പുതിയ പേരുകൾ നൽകാൻ അനുമതി

ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക് പുതിയ പേരുകൾ നൽകാൻ അനുമതി

ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക്ശ്രീ രാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ നൽകണമെന്ന ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി) സമർപ്പിച്ച നിർദേശങ്ങൾക്ക് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റ് അംഗീകാരം നൽകി.ഇതോടെ ഇന്ത്യൻ ദാർശനികരായ മധ്വാചാര്യ, വാദിരാജ, തുളുനാട് കോടി ചെന്നയയിലെ ഇരട്ട യോദ്ധാക്കൾ, ശ്രീരാമൻ, സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരു, മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് എന്നിവരുടെ പേരുകളിൽ ക്ഷേത്രനഗരത്തിന് സർക്കിളുകളുണ്ടാകും.

ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് നഗരത്തിലെ സർക്കിളുകൾക്ക് ശ്രീരാമന്റെയുംതത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ ഇടാൻ ഉഡുപ്പി സിഎംസി പ്രമേയം അംഗീകരിച്ചതെന്ന് ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. 1964ലെ കർണാടക മുനിസിപ്പാലിറ്റീസ് ആക്ടിലെ സെക്ഷൻ 211 പ്രകാരം നഗരത്തിലെ ആറ് പ്രമുഖ സർക്കിളുകളുടെ പേരുനൽകി സർക്കാർ ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

നഗരത്തിലെ ബന്നൻജെ സർക്കിളിനെ ‘നാരായണ ഗുരു സർക്കിൾ’ എന്നും കൽസങ്ക സർക്കിളിനെ ‘മധ്വാചാര്യ സർക്കിൾ’ എന്നും നാമകരണം ചെയ്യും.നഗരത്തിലെ ഡയാന സർക്കിൾ ഇനി മുതൽ ‘വാദിരാജ സർക്കിൾ’ എന്നറിയപ്പെടും, സന്തേക്കാട്ടെ-കല്യൺപുര റോഡിലെ ഒരു ജംഗ്ഷന് ‘കോടി-ചെന്നയ’ എന്ന് നാമകരണം ചെയ്യും.ബ്രഹ്മഗിരിയിലെ സർക്കിളിന് ഓസ്കാർ ഫെർണാണ്ടസ് സർക്കിൾ എന്നും അറിയപ്പെടും. കൂടാതെ സർക്കാർ സർക്കുലർ പ്രകാരം പാർക്കല-കോടങ്ങെ-സരളപെട്ടു റോഡിലെ ഒരു ജംഗ്ഷന് ‘ശ്രീരാമ സർക്കിൾ’ എന്ന് നാമകരണം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.

കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം താന്ത്രികന്‍ ഫെവിക്വിക്ക് പശ ഒഴിച്ച്‌ കൊലപ്പെടുത്തി

കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം ഫെവിക്വിക്ക് പശ ഒഴിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ താന്ത്രികന്‍ പൊലീസ് അറസ്റ്റ് ചെയ്തു.താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കമിതാക്കളെ കൊലപ്പെടുത്തിയതിനാണ് 55കാരനായ താന്ത്രികനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ചവരുടെ ജാതിവ്യത്യാസവും കൊലപ്പെടുത്തിയ രീതിയും കണക്കിലെടുത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിച്ചു. എന്നാല്‍, തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ദമ്ബതികളെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തതോടെയാണ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

അധ്യാപകനായ രാഹുല്‍ മീണ (30), സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും മറ്റ് വിവാഹം കഴിച്ചശേഷം അവിഹിതമായ ബന്ധം തുടരുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

താമസിയാതെ, ഇരുവരും പ്രണയത്തിലായി, അത് കാരണം രാഹുല്‍ ഭാര്യയുമായി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഈ വിവരം സോനുവുമായി അടുപ്പമുണ്ടായിരുന്ന തന്ത്രി തന്നെയാണ് രാഹുലിന്‍റെ ഭാര്യയെ അറിയിച്ചത്. വൈകാതെ തന്ത്രി തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച്‌ ഭാര്യയോട് പറഞ്ഞതായി രാഹുല്‍ കണ്ടെത്തി. ഇതോടെ രാഹുലും സോനുവും ചേര്‍ന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി. തന്ത്രിക്കെതിരെ രാഹുല്‍ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയല്‍ ചെയ്യിച്ചു. വര്‍ഷങ്ങളായി കെട്ടിപ്പടുത്തിയ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, തന്ത്രി അവരോട് പ്രതികാരം ചെയ്യാന്‍ ഗൂഢാലോചന നടത്തി.

അതിനുശേഷം തന്ത്രി അന്‍പതോളം ഫെവിക്വിക്ക് ട്യൂബുകള്‍ വാങ്ങി വലിയ കുപ്പിയില്‍ ഒഴിച്ചുവെച്ചതായി പൊലീസ് പറഞ്ഞു. നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച്‌ തന്റെ മുന്നില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്.

ഇരുവരും തന്ത്രി പറഞ്ഞതുപോലെ ചെയ്തപ്പോള്‍ ഭലേഷ് കുമാര്‍ ഫെവിക്വിക്ക് കുപ്പി അവരുടെ മേല്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്‍റെയും സോനുവിന്‍റെയും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ താന്ത്രികന്‍ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി ഭലേഷ് ഇവിടെ താമസിക്കുന്നുണ്ടെന്നും ആളുകള്‍ ഇയാളെ സന്ദര്‍ശിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. തന്ത്രി തന്നെ സോനുവുമായി അടുപ്പത്തിലായതിനാല്‍ രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച്‌ രാഹുലിന്റെ ഭാര്യയെ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group