Home Featured ബെംഗളൂരു : ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : അൾസൂരുവിന് സമീപം നഗരത്ത്പേട്ടിൽ ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. പ്രദേശവാസികളായ പ്രസന്നകുമാർ, വിനോദ് കുമാർ, ഇവരുടെ നാല് കൂട്ടാളികൾ എന്നിവരാണ് അറസ്റ്റിലായത്. 14 മുതൽ ഇവർ ഒളിവിലായിരുന്നതായി പോലീസ് പറഞ്ഞു. 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലിലെത്തിയ സംഘം ഉടമയായ പദ്മനാഭയെ മർദിച്ചശേഷം ഹോട്ടൽ അടിച്ചുതകർത്തു.

ഏറെനേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിരിഞ്ഞുപോയത്.ഏറെക്കാലമായി ഹോട്ടൽനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട് പദ്മനാഭയും പ്രസന്നകുമാറും തമ്മിൽതർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്തിന്റെ ഉമസ്ഥാവകാശം തനിക്കാണെന്നും സ്ഥലത്തുനിന്ന് ഒഴിഞ്ഞുകൊടുക്കണമെന്നുംപ്രസന്നകുമാർ ആവശ്യപ്പെട്ടിരുന്നു. 13-ന് പകൽ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതോടെയാണ് രാത്രി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഹോട്ടൽ അടിച്ചുതകർത്തത്.

കേരളത്തില്‍ നിന്ന് ഇസ്രയേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി

കേരളത്തില്‍ നിന്ന് ഇസ്രയേലില്‍ പോയ കര്‍ഷകര്‍ കൊച്ചിയില്‍ തിരിച്ചെത്തി. 26 പേര്‍ അടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.പുലര്‍ച്ചെ മൂന്നരയോടെയാണ് കര്‍ഷകര്‍ തിരിച്ചെത്തിയത്.സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്.അതിനിടെ സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജുവിനെ വെള്ളിയാഴ്ച കാണാതായി.

17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തില്‍ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശം വെച്ചത് ഇയാള്‍ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു.സി.സി.ടി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

ഇയാള്‍ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താന്‍ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യന്‍ തെറ്റിദ്ധരിപ്പിച്ചതില്‍ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാള്‍ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group