Home Featured ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ഇന്നുമുതല്‍ നി​രോ​ധ​നം

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ഇന്നുമുതല്‍ നി​രോ​ധ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും വി​​​ല്‍​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും.

കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ നി​​​രോ​​​ധി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കു പു​​​റ​​മേ 2020 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രും. തു​​​ട​​​ക്ക​​​ത്തി​​​ല്‍ 10,000 രൂ​​​പ മു​​​ത​​​ല്‍ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും.കു​​​റ്റം ആവ​​​ര്‍​​​ത്തി​​​ച്ചാ​​​ല്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ന്‍​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​സ്വീ​​​ക​​​രി​​​ക്കും.

നി​​​രോ​​​ധ​​ിച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍

മ​​​ധു​​​ര​​​പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ള്‍, ക്ഷ​​​ണ​​​ക്ക​​​ത്തു​​​ക​​​ള്‍, സി​​​ഗ​​​ര​​​റ്റ് പാ​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ പൊ​​​തി​​​യു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഫി​​​ലിം, മി​​​ഠാ​​​യി സ്റ്റി​​​ക്, പ്ലാ​​​സ്റ്റി​​​ക് സ്റ്റി​​​ക്കോ​​​ടുകൂ​​​ടി​​​യ ഇ​​​യ​​​ര്‍ ബ​​​ഡ്‌​​​സു​​​ക​​​ള്‍, പ്ലാ​​​സ്റ്റി​​​ക് ഐ​​​സ്‌​​​ക്രീം സ്റ്റി​​​ക്, ബ​​​ലൂ​​​ണി​​​ലെ പ്ലാ​​​സ്റ്റി​​​ക് സ്റ്റി​​​ക്, നോ​​​ണ്‍ വൂ​​​വ​​​ന്‍ പ്ലാ​​​സ്റ്റി​​​ക് ക്യാ​​​രി ബാ​​​ഗു​​​ക​​​ള്‍. പ്ലാ​​​സ്റ്റി​​​ക്ക് ഗാ​​​ര്‍​​​ബേ​​​ജ് ബാ​​​ഗു​​​ക​​​ള്‍ (ബ​​​യോ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍​​​ക്കാ​​​യി ഉ​​​ള​​​ള​​​വ ഒ​​​ഴി​​​കെ), ഏ​​​കോ​​​പ​​​യോ​​​ഗ പ്ലാ​​​സ്റ്റി​​​ക് മേ​​​ശ​​​വി​​​രി​​​പ്പു​​​ക​​​ള്‍, പ്ലേ​​​റ്റു​​​ക​​​ള്‍, ടം​​​ബ്ല​​​റു​​​ക​​​ള്‍, ക​​​പ്പു​​​ക​​​ള്‍, തെ​​​ര്‍​​​മോ​​​ക്കോ​​​ള്‍/​​​സ്റ്റെ​​​റോ​​​ഫോം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള​​​ള അ​​​ല​​​ങ്കാ​​​ര​​വ​​​സ്തു​​​ക്ക​​​ള്‍, പ്ലേ​​​റ്റു​​​ക​​​ള്‍, ടം​​​ബ്ല​​​റു​​​ക​​​ള്‍, ഏ​​​കോ​​​പ​​​യോ​​​ഗ പ്ലാ​​​സ്റ്റി​​​ക് നി​​​ര്‍​​​മി​​​ത സ്പൂ​​​ണ്‍, ഫോ​​​ര്‍​​​ക്ക്, സ്‌​​​ട്രോ, സ്റ്റി​​​റ​​​ര്‍, പ്ലാ​​​സ്റ്റി​​​ക് ആ​​​വ​​​ര​​​ണ​​​മു​​​ള്ള പേ​​​പ്പ​​​ര്‍ ക​​​പ്പ്, പ്ലേ​​​റ്റ്, ബൗ​​​ളു​​​ക​​​ള്‍, ഇ​​​ല, ബാ​​​ഗു​​​ക​​​ള്‍, പ്ലാ​​​സ്റ്റി​​​ക് കൊ​​​ടി തോ​​​ര​​​ണ​​​ങ്ങ​​​ള്‍, പി​​​വി​​​സി ഫ്‌​​​ളെ​​​ക്‌​​​സു​​​ക​​​ള്‍, പ്ലാ​​​സ്റ്റി​​​ക്ക് കോ​​​ട്ട​​​ഡ് തു​​​ണി, പോ​​​ളി​​​സ്റ്റ​​​ര്‍, നൈ​​​ലോ​​​ണ്‍, കൊ​​​റി​​​യ​​​ന്‍ തു​​​ണി ബാ​​​ന​​​റു​​​ക​​​ള്‍, കു​​​ടി​​​വെ​​​ള്ള പൗ​​​ച്ചു​​​ക​​​ള്‍, 500 മി​​​ല്ലി ലി​​​റ്റ​​​റി​​​ല്‍ താ​​​ഴെ​​​യു​​​ള്ള PET/PETE കു​​​ടി​​​വെ​​​ള്ള​​​ക്കു​​​പ്പി​​​ക​​​ള്‍, ബ്രാ​​​ന്‍​​​ഡ് ചെ​​​യ്യാ​​​ത്ത ജ്യൂ​​​സ് പാ​​​ക്ക​​​റ്റു​​​ക​​​ള്‍, പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക​​​റി​​​ക​​​ളും പാ​​​ക്ക് ചെ​​​യ്യു​​​ന്ന പ്ലാ​​​സ്റ്റി​​​ക് പാ​​​ക്ക​​​റ്റു​​​ക​​​ള്‍.

You may also like

error: Content is protected !!
Join Our WhatsApp Group