Home കർണാടക ഈസ്റ്റർ അവധി: കാത്തിരിപ്പിനുശേഷം കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിൻ മാത്രം

ഈസ്റ്റർ അവധി: കാത്തിരിപ്പിനുശേഷം കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിൻ മാത്രം

by ടാർസ്യുസ്

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ദുഖഃവെള്ളി, ഇസ്റ്റർ തിരക്ക് കുറയ്ക്കാൻ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ചത് ഒരു ട്രെയിൻ മാത്രം. സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ഹുബുള്ളിയിൽനിന്ന് കൊല്ലത്തേക്ക് ഒരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്.ഹുബ്ബള്ളി -കൊല്ലം എക്സ്പ്രസ് (ട്രെയിൻ നമ്പർ -07347) ഏപ്രിൽ രണ്ടിന് രാവിലെ 7.05-ന് ഹുബ്ബ ള്ളിയിൽനിന്ന് പുറപ്പെട്ട് മൂന്നിന് രാവിലെ ഏഴ് മണിക്ക് കൊ ല്ലത്ത് എത്തും. തിരിച്ച് കൊല്ലം -ഹുബ്ബള്ളി എക്സ്‌പ്രസ് (ട്രെയിൻ നമ്പർ -07348) അന്നേ ദിവസം രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് നാലിന് രാവിലെ 10.40-ന് ഹുബ്ബള്ളിയിലെ ത്തും.എസ്.എം.എം. ഹാവേരി, റാ ണിബെന്നൂർ, ഹരിഹർ, ദാവണഗരെ, ബീരൂർ, അർസിക്കരെ, തു മക്കൂരു, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുര, ബംഗാരപ്പേ ട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുണ്ട്. ഒരു എ.സി. ടു-ടിയർ, മൂന്ന് എ.സി.ത്രീ-ടിയർ, ഏഴ് സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ്. രണ്ട് എസ്.എൽ.ആർ.ഡി. കോച്ചുകൾ ഉൾപ്പെടെ 17 കോച്ചുകളാ ണുള്ളത്.ഈ ഒന്നല്ലാതെ ഈസ്റ്റർ, വിഷു, വേനലവധിക്കാല സാഹചര്യത്തിൽ കേരളത്തിലേക്ക് ബെംഗളൂരുവിൽനിന്ന് പുതിയ പ്രത്യേക ട്രെയിനുകളൊന്നും റെയിൽവേ ഇതുവരെയായി പ്ര്യാപിച്ചിട്ടില്ല. നിലവിലുള്ള ട്രെയിനുകളിൽ ഏപ്രിലിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്ത സ്ഥിതിയുമാണ്. കോഴി ക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ട്രെയിനുകളിൽ എ.സി., സ്ലീപ്പർ കോച്ചുകളിൽ വിഷുവരെയുള്ള എല്ലാ ബുക്കിങ്ങും പൂർത്തിയായി. തെക്കൻ കേരളത്തിലേക്കുള്ള തിരുവനന്തപുരം, കന്യാകുമാരി എക്സ്പ്രസുകളിലും ഏപ്രിൽ മൂന്നാം വാരം വരെയുള്ള ടിക്കറ്റുകളുടെ ബുക്കിങ്ങും പൂർണമാണ്. ഉത്സവ സീസണുകളിൽ ടൂറിസ്റ്റ് ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ഈസ്റ്റർ, വിഷു എന്നിവയ്ക്കുപുറമേ കേരളത്തിലെ നിയമ സഭാ തിരഞ്ഞെടുപ്പും ഈ സമയത്തായതിനാൽ ഏപ്രിൽ ആദ്യവാരങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണമേറും.

You may also like

error: Content is protected !!
Join Our WhatsApp Group