Home Featured ഗായിക വാണി ജയറാം അന്തരിച്ചു.

ഗായിക വാണി ജയറാം അന്തരിച്ചു.

ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ​ഗാനങ്ങൾ ആലപിച്ചു.1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു.തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയെല്ലാം ​ഗാനങ്ങൾക്ക് അവർ ശബ്ദമേകി.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്.

24 മണിക്കൂറിനിടെ രാജ്യത്ത് പലയിടങ്ങളില്‍ ഭൂചലനം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഭൂചലനം. പല പ്രദേശങ്ങളിലായി അഞ്ച് തവണ ഭൂചലനമുണ്ടായി. മഹാരാഷ്ട്രയിലെ സങ്ക്ലിയില്‍ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്.പിന്നീട് പശ്ചിമ ബംഗാളിലും ഭൂചലനമുണ്ടായി. ഉത്തര്‍പ്രദേശിലെ ശ്യാമിലിയില്‍ രാത്രി 9. 31 ഓടെ ഭൂചലനം ഉണ്ടായി. അരുണാചല്‍ പ്രദേശില്‍ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി.

അരുണാചല്‍ പ്രദേശില്‍ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. സാമാന്യം ശക്തമായ ആ ചലനം തന്നെയാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.അരുണാചല്‍ പ്രദേശില്‍ അനുഭവപ്പെട്ട ഭൂജ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലാണ് ഇപ്പോള്‍ ഇന്ന് രാവിലെ മണിപ്പൂരില്‍ ആ ഭൂചലനം ഉണ്ടായിരിക്കുന്നത്.

ഇതെല്ലാം തന്നെ എന്നാല്‍ വലിയ ശക്തമായ എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അല്ലെങ്കില്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന തരത്തിലുള്ള ആ ഭൂചലനങ്ങള്‍ അല്ല. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

You may also like

error: Content is protected !!
Join Our WhatsApp Group