Home Featured ബെംഗളൂരു: ഫാം ഹൗസ് കയ്യേറി;പ്രമുഖ ഗായകൻ ലക്കി അലി ഡിജിപിക്ക് പരാതി നൽകി.

ബെംഗളൂരു: ഫാം ഹൗസ് കയ്യേറി;പ്രമുഖ ഗായകൻ ലക്കി അലി ഡിജിപിക്ക് പരാതി നൽകി.

ബെംഗളൂരു: കർണാടക ദേവസ്വം കമ്മിഷണറായ രോഹിണി സിന്ധുരിയുടെ ഒത്താശയോടെ അവരുടെ ഭർത്താവ് ഉൾപ്പെടുന്ന ഭൂമാഫിയ സംഘം കുടുംബ ട്രസ്റ്റിന്റെ ഉടമ സ്ഥതയിലുള്ള 3 ഏക്കർ ഫാം ഹൗസ് കയ്യേറിയെന്ന് പ്രമുഖ ഗായകൻ ലക്കി അലി ഡിജിപിക്ക് പരാതി നൽകി.രോഹിണിയുടെ ഭർത്താവ് സുധീർ റെഡ്ഡിയും, ഭർതൃസഹോദരൻ മധുസൂദൻ റെഡിയും ചേർന്ന് യെലഹങ്ക കൊഞ്ചേ നഹള്ളിയിൽ 50 വർഷമായി തങ്ങളുടെ കൈവശമുള്ള ഫാം ഹൗസ് കയ്യേറിയെന്നാണ് പരാതി.

നിലവിൽ ദുബായിലുള്ള ലക്കി അലിയുടെ കുടുംബം കെഞ്ചന ഹള്ളിയിലെ ഫാംഹൗസിലാണ് താമസിക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമവാദം നാളെ നടക്കാ നിരിക്കെയാണ് അനധികൃത കയ്യേറ്റമെന്നും പരാതി യിലുണ്ട്.എന്നാൽ, ആരോപണം നിഷേധിച്ച് രോഹിണിയും ഭർത്താവും രംഗത്തെത്തി. തന്റെ പിതാവ് നാരായൺ റെഡി 2012 ഏപ്രിൽ 30ന് ലക്കി അലിയുടെ സഹോദരൻ മൻസൂർ അലിയിൽ നിന്നു വാങ്ങിയ ഭൂമിയാണിതെന്നും കോടതിയിൽനിന്ന് അനുകൂല വിധി യുണ്ടെന്നും മധുസൂദൻ പറഞ്ഞു.

3 മാസം മുൻപ് സ്ഥലം ഏറ്റെടുക്കാൻ ചെന്നപ്പോൾ ലക്കി അലിയുടെ കുടുംബം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. രോഹിണിയും ഭർത്താവും അനധികൃത ഭൂമി ഇടപാ ടുകൾ നടത്തുന്നതായും കൃഷി ഭൂമി കയ്യേറുന്നതായും ദൾ എം എൽഎയും നേരത്തെ ആരോപിച്ചിരുന്നു.

ഫോൺ വിളി വന്നപ്പോൾ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ പിന്നീട് കണ്ടത് ബൈക്കിനരികെ മരിച്ച നിലയിൽ

തൃക്കരിപ്പൂർ (കാസർകോട്) : വെള്ളാപ്പ് വയലോടിയിൽ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൃഷ്ണൻ്റെ മകൻ പ്രിയേഷ് (കുട്ടൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.ശീതള പാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. പാന്റ്സ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം ചെളിപുരണ്ടിട്ടുണ്ട്.നിർത്തിയിട്ട ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നത്.

ബൈക്കിന്റെ സീറ്റിന്റെ മധ്യഭാഗത്തും ചെളിയുണ്ട്. രണ്ടുപേർ ചേർന്ന് ബൈക്കിൽ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.രാത്രി ഒൻപതരയോടെ ഫോൺ കോൾ വന്നാണ് പ്രിയേഷ് പോയതെന്ന് വീട്ടുകാർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോൺ പൊലിസ് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group