തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചു കേരള-കര്ണാടകതല ചര്‍ച്ച നടക്കും.പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിലാണ് ചര്‍ച്ച നടക്കുക.
ഈ മാസം അവസാനം ബംഗളൂരുവിലാണ് ചര്‍ച്ച. പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യമുന്നയിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.
കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്കു പാത നീട്ടണമെന്ന ആവശ്യമാണ് കേരളം യോഗത്തില്‍ മുന്നോട്ടുവച്ചത്. ഇന്നു തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂല്യമേറിയ 10 കമ്പനികളുടെ പട്ടികയിൽ നിന്ന് എൽഐസി പുറത്ത്
വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്ത്. ബജാജ് ഫിനാൻസ് കമ്പനിയും അദാനി ട്രാൻസ്മിഷൻ കമ്പനിയും എൽഐസിയെ മറികടന്ന് പട്ടികയിൽ മുന്നിലെത്തി.
ബജാജ് ഫിനാൻസ് പത്താം സ്ഥാനത്തും അദാനി ട്രാൻസ്മിഷൻ ഒമ്പതാം സ്ഥാനത്തും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തുമാണ്. അദാനി ട്രാൻസ്മിഷൻ വിപണി മൂല്യം 4.43 ലക്ഷം കോടി രൂപയാണ്. 4.42 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാൻസ് വിപണിമൂല്യം. അതേസമയം എൽഐസിയുടെ വിപണിമൂല്യം 4.2 ലക്ഷം കോടി രൂപയാണ്.
2022 മെയ് 17 ന് ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം എൽഐസി ഓഹരികൾ താഴേക്ക് ആയിരുന്നു. ഓഹരിക്ക് 949 രൂപ നിരക്കിൽ വിറ്റഴിക്കപ്പെട്ട ശേഷം 29 ശതമാനത്തോളം മൂല്യമിടിഞ്ഞു. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 683 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 17.8 ലക്ഷം കോടി രൂപയാണ് ആർ ഐ എൽ കമ്പനിയുടെ വിപണിമൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാർ.