Home Featured ബെംഗളുരു : സംസ്ഥാനത്ത് ആദ്യ സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളുരു : സംസ്ഥാനത്ത് ആദ്യ സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളുരു : കർണാടകത്തിലെ റായ്ച്ചൂരിൽ അഞ്ചുവയസ്സുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുണെയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.ഡിസംബർ അഞ്ചിന് അയച്ച മൂന്നുപേരുടെ സാംപിളുകളിൽനിന്നാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ പരിശോധനയ്ക്കായി അയച്ചതായിരുന്നു ഇത്. ഡിസംബർ എട്ടിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം കേരളത്തിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മഴ തുടരും.. ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും. ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group