Home Featured മികച്ച നടന്‍ ഇവരില്‍ ഒരാള്‍; സൈമ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

മികച്ച നടന്‍ ഇവരില്‍ ഒരാള്‍; സൈമ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്‍സ് (SIIMA) പത്താം പതിപ്പിന്‍റെ നോമിനേഷനുകൾ പ്രഖ്യാപിച്ചു. നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ മികവിനുള്ളതാണ് സൈമ പുരസ്കാരങ്ങള്‍. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ളതുമായ ചലച്ചിത്ര അവാർഡ് ഷോകളില്‍ ഒന്നാണ് സൈമ. പത്താം പതിപ്പ് സെപ്റ്റംബർ 10, 11 തീയതികളിൽ ബംഗലൂരുവിലാണ് നടക്കുക.

മികച്ച ചിത്രം, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത്, ഗായകൻ, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടൻ, പുതുമുഖ നടി, നവാഗത സംവിധായകൻ, നവാഗത നിർമാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. www.siima.in ലും SIIMA യുടെ ഫേസ്ബുക്ക് പേജിലും ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾക്കും സിനിമകൾക്കും വോട്ട് ചെയ്യാം.

മലയാളം നോമിനേഷനുകള്‍

ചിത്രം- ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, കുറുപ്പ്, മിന്നൽ മുരളി, തിങ്കളാഴ്ച നിശ്ചയം, ജോജി

നടന്‍- ടോവിനോ തോമസ് (മിന്നൽ മുരളി, കള), ബിജു മേനോൻ (ആർക്കറിയാം), ദുൽഖർ സൽമാൻ (കുറുപ്പ് ), ജയസൂര്യ (വെള്ളം), ഫഹദ് ഫാസിൽ (മാലിക്), ജോജു ജോർജ് (നായാട്ട്)

നടി- പാർവ്വതി തിരുവോത്ത് (ആർക്കറിയാം), രജിഷ വിജയൻ (ലവ്), ഐശ്വര്യ ലക്ഷ്മി (കാണെക്കാണെ), മംമ്ത മോഹൻദാസ് (ഭ്രമം), ശോഭിത ധുലിപാല (കുറുപ്പ്), നിമിഷ സജയൻ (ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ)

സംവിധായകന്‍- ജീത്തു ജോസഫ് (ദൃശ്യം 2), ദിലീഷ് പോത്തൻ (ജോജി ), സെന്ന ഹെഗ്‌ഡേ (തിങ്കളാഴ്ച നിശ്ചയം), ബേസിൽ ജോസഫ് (മിന്നൽ മുരളി), മഹേഷ്‌ നാരായണൻ (മാലിക് )

സഹനടന്‍- മൂർ (കള), ചെമ്പൻ വിനോദ് ജോസ് (ചുരളി), ഷറഫുദ്ദീന്‍ (ആർക്കറിയാം), മുരളി ഗോപി (ദൃശ്യം 2), ബാബുരാജ് (ജോജി)

സഹനടി- ഷെല്ലി കിഷോർ (മിന്നൽ മുരളി, മഞ്ജു പിള്ള (ഹോം), ഉണ്ണിമായ പ്രസാദ് (ജോജി), ശ്രുതി രാമചന്ദ്രൻ (കാണെക്കാണെ), മമിത ബൈജു (ഖോ ഖോ)

സംഗീത സംവിധാനം- സുഷിൻ ശ്യാം (കുറുപ്പ്), ബിജിപാൽ (വെള്ളം), റോണി റാഫേൽ (മരക്കാർ അറബിക്കടലിന്റെ സിംഹം), രഞ്ജിൻ രാജ് (കാണെകാണെ), ഹിഷാം അബ്ദുൽ വഹാബ്, ഗോവിന്ദ് വസന്ത (മധുരം)

ഗാനരചയിതാവ്- അൻവർ അലി (പകലിരവുകൾ- കുറുപ്പ്), മനു മൻജിത് (ഉയിരേ- മിന്നൽ മുരളി), മുഹ്‌സിൻ പെരാരി (ഒരുത്തി- ഭീമന്റെ വഴി), നിധീഷ് നടേരി (ആകാശമായവളെ- വെള്ളം), വിനായക് ശശികുമാർ (പാൽനിലാവിന്- കാണെക്കാണെ)

പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കർ (കാമിനി- അനുഗ്രഹീതൻ  ആന്റണി), ഷഹബാസ് അമൻ (ആകാശമായവളെ- വെള്ളം), പ്രദീപ് കുമാർ (പരിമിത നേരം- മധുരം), എം ജി ശ്രീകുമാർ (ഇളവെയിൽ- മരക്കാർ), മിഥുൻ ജയരാജ് (ഉയിരേ- മിന്നൽ മുരളി)

പിന്നണി ഗായിക- സിതാര കൃഷ്ണകുമാർ (പാൽനിലാവിന്- കാണെക്കാണെ), ശ്വേതാ മോഹൻ (മായകൊണ്ട്- ചതുർമുഖം), നേഹ നായർ (പകലിരവുകൾ- കുറുപ്പ്), സുജാത മോഹൻ (നീലാംബലെ- ദി പ്രീസ്റ്റ്), കെ എസ് ചിത്ര (തീരമേ- മാലിക്)

നെഗറ്റീവ് കഥാപാത്രം- ഷൈൻ ടോം ചാക്കോ (കുറുപ്പ്), ജിനു ജോസഫ് (ഭീമന്റെ വഴി), ഇർഷാദ് (വൂൾഫ്), ദിലീഷ് പോത്തൻ (മാലിക്), ഗുരു സോമസുന്ദരം (മിന്നൽ മുരളി) 

പുതുമുഖ നടന്‍- ദിനേശ് പി (നായാട്ട്‌), ജോജി മുണ്ടക്കയം (ജോജി), ജയ് ജെ ജെക്കറിട്ട് (മരക്കാർ), അലക്സ് അലിസ്റ്റർ (ജോജി), സനൽ അമൻ (മാലിക്)

പുതുമുഖ നടി- അനഘ നാരായണൻ (തിങ്കളാഴ്ച നിശ്ചയം), ഗോപിക ഉദയൻ (കുഞ്ഞെൽദോ), യമ ഗിൽഗമേഷ് (നായാട്ട്), അജിഷ പ്രഭാകരൻ (തിങ്കളാഴ്ച നിശ്ചയം), ഫെമിന ജോർജ് (മിന്നൽ മുരളി)

നവാഗത സംവിധായകന്‍- സാനു ജോൺ വർഗീസ് (ആർക്കറിയാം), തരുൺ മൂർത്തി (ഓപ്പറേഷൻ ജാവ), കാവ്യ പ്രകാശ് (വാങ്ക്), ജീവ കെ ജെ (റിക്‌റ്റർ  സ്കെയിൽ 7.6 ), ചിദംബരം (ജാൻ എ മൻ)

നവാഗത നിർമ്മാതാവ്- ഫ്രണ്ട്‌ലി പ്രൊഡക്ഷൻസ് (വെള്ളം), ചീർസ് എന്റർടൈൻമെന്റ് (ജാൻ എ മൻ), നേഷൻ വൈഡ്  പിക്ചേഴ്സ് (തിരികെ), സാസാ പ്രൊഡക്ഷൻസ് (ആഹാ), മാൻകൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

ഛായാഗ്രഹണം- മധു നീലകണ്ഠൻ (ചുരുളി), സാനു ജോൺ വർഗീസ് (മാലിക്), സമീർ താഹിർ (മിന്നൽ മുരളി), നിമിഷ് രവി (കുറുപ്പ്), ഷൈജു ഖാലിദ് (നായാട്ട്)

ഹാസ്യതാരം- അജു വർഗീസ് (മിന്നൽ മുരളി), നസ്ല്ലെൻ കെ ഗഫൂർ (ഹോം), ബേസിൽ ജോസഫ് (ജാൻ എ മൻ), വിനയ് ഫോർട്ട് (മോഹൻ കുമാർ ഫാൻസ്‌), ജോണി ആന്റണി (ഹോം)

ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

“എന്തിനാണ് ഡോക്ടര്‍മാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങള്‍ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമര്‍ശിക്കുന്നത്? ഇത്തരം വിമര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കണം” ചീഫ് ജസ്റ്റിസ് എന്‍.വി രമണ വാക്കാല്‍ പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പതഞ്ജലി ആയുര്‍വേദിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കി. അലോപ്പതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിന്‍്റേത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേണ്‍ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയില്‍ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.

വാക്‌സിനേഷന്‍ ക്യാംപെയ്‌നും ആധുനിക അലോപ്പതി മരുന്നുകള്‍ക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു. അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്ബ്രദായത്തെ വിമര്‍ശിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ രോഗ ചികിത്സയില്‍ നിന്ന് മുക്തി അസാധ്യമാണെന്നും പറഞ്ഞു. ഇതാദ്യമായല്ല രാംദേവ് അലോപ്പതിയെ വിമര്‍ശിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group