ഇന്ത്യയിലെ ചലച്ചിത്ര പുരസ്കാരങ്ങളില് മുന്‍ നിരയിലുള്ള സൈമ (സൌത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ്) അവാര്‍ഡ്സിന്റെ പത്താം പതിപ്പിന് ബംഗളൂരു വേദിയാവും. സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് പരിപാടി. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ കലാ, സാങ്കേതിക മേഖലകളില്‍ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചവര്‍ക്ക് ഈ വർഷത്തെ പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ഹൈദരാബാദിലെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റര്‍ ആയിരുന്നു സൈമ അവാര്‍ഡ്സിന്റെ 9-ാം പതിപ്പിന്റെ വേദി. കൊവിഡ് പശ്ചാത്തലത്തില്‍ 2019, 2020 വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കാതിരുന്നതിനാല്‍ ഈ രണ്ട് വര്‍ഷങ്ങളിലെയും വിജയികളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളില് മികച്ച നടന് മോഹന്‍ലാല്‍ ആയിരുന്നു. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്.
മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന് നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്) എന്നിവരായിരുന്നു. നിവിന്‍ പോളി മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു മികച്ച സംവിധായകന്. ചിത്രം ജല്ലിക്കട്ട്.
2012-ൽ വിഷ്ണു വർധൻ ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേർന്നാണ് സൈമ അവാർഡ്സ് ലോഞ്ച് ചെയ്തത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായ മേഖലകളായ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിക്കുകയും അന്താരാഷ്ട്ര വിപണിയിൽ ദക്ഷിണേന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് സൈമയുടെ ആശയം.
യമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7000 പേരെ ഒഴിപ്പിച്ചു. ഇതില്‍ പലരും റോഡരികിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കനത്തമഴയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയത്. തുടര്‍ന്നാണ് തീരപ്രദേശങ്ങളിലുള്ളവരെ അധികൃതര്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. അതേസമയം, ഇപ്പോള്‍ നിലവില്‍ അപകടകരമായ നിലയിലും താഴെയാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇനിയും താഴുമെന്നാണ് അധികൃതര്‍ പറയുന്നത്.
താഴ്ന്ന പ്രദേശങ്ങളിലുള്ള 5000 പേരെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് സമീപമുള്ള ടെന്റുകളിലേക്ക് മാറ്റി. 2000 പേര് വടക്കുകിഴക്കന്‍ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. കൃഷിയിടങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. പാകമായിട്ടില്ലെങ്കിലും വിളകള്‍ പറിച്ചെടുത്ത് വില്ക്കാന് ശ്രമിക്കുകയാണ് കര്‍ഷകര്‍. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാല്‍ മയൂര്‍ വിഹാറില്‍ റോഡരികില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് ഭരണകൂടം. എല്ലാവര്ക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
ഹരിയാന ഹത്നികുണ്ഡ് ബാരേജില്‍നിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം.