Home Featured ബെംഗളൂരു : നമ്മ മെട്രോ നാഗസാന്ദ്ര-മാധവാര പാതയിൽ സിഗ്നലിങ് പരിശോധന ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ നാഗസാന്ദ്ര-മാധവാര പാതയിൽ സിഗ്നലിങ് പരിശോധന ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ(തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്കുനീട്ടിയ പാതയിലെ സിഗ്നലിങ് പരിശോധന ആരംഭിച്ചു. സിഗ്നലിങ് പരിശോധന വിജയകരമായി പൂർത്തിയായാൽ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമപരിശോധന നടക്കും. ഇതിനുശേഷം സെപ്റ്റംബറിൽ ഈ പാതയിൽ സർവീസ് തുടങ്ങാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച പരിശോധനയ്ക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറെ ക്ഷണിക്കാനാണ് ആലോചിക്കുന്നത്. 3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌ഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. 198 കോടിരൂപ ചെലവിലാണ് പാത നിർമിച്ചത്.ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കുനീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കുനീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ സെന്ററിലേക്കുപോകുന്നവർക്കും മെട്രോ പാത പ്രയോജനപ്പെടും.

ടീച്ചറെ ഞാൻ വരില്ല,ഞാൻ വരില്ല,ഞാൻ വരില്ല :വിറലായി ഒരു വെറൈറ്റി ലീവ് ലെറ്റർ

കുട്ടിക്കാലത്ത് സ്‌കൂളില്‍ പോയിട്ടുള്ളവരില്‍ ലീവ് ലെറ്റര്‍ എഴുതാത്തതായി ആരും തന്നെ ഉണ്ടാകില്ല. അതില്‍ ചിലപ്പോള്‍ എഴുതുന്നത് ശരിയായ കാരണമയിരിക്കാം.എന്നാല്‍ മറ്റ് ചിലര്‍ വെറും കള്ളമായിരിക്കും എഴുതിപ്പിടിപ്പിക്കുന്നത്. എന്തിനേറെ പറയുന്നു വീട്ടുകാരുടെ ഒപ്പ് വരെ ഇട്ടുകൊണ്ട് പോകുന്നവരുണ്ട്. എന്തായാലും ഒരു വിദ്യാര്‍ത്ഥിയുടെതെന്ന് കരുതുന്ന ലീവ് ലെറ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ @rolex_0064 യൂസറാണ് ലീവ് അപേക്ഷ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് ലെറ്ററാണ് എഴുതിയിരിക്കുന്നത്. ‘ ഞാന്‍ വരില്ല, ഞാന്‍ വരില്ല, ഞാന്‍ വരില്ല’ എന്നാണ്. ‘ നന്ദി എന്തായാലും ഞാന്‍ വരാന്‍ പോകുന്നില്ല’ എന്നും ലീവ് ലെറ്ററില്‍ എഴുതിയിട്ടുണ്ട്.ലെറ്റിലെ മുഖ്യ ആകര്‍ഷണം എന്തെന്നാല്‍ നല്ല വടിവൊത്ത അക്ഷരത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒറിജിനല്‍ ആണോ അതോ വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

എന്തായാലും വളരെ പെട്ടന്നാണ് ഈ പോസ്റ്റ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.എക്കാലത്തെയും മികച്ച ലീവ് ലെറ്റര്‍ എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത് ‘ പ്രിന്‍സിപ്പലും തീര്‍ച്ചയായും ഷോക്കിലായിരിക്കണം’ എന്നാണ്. ഇതൊരു അപേക്ഷയല്ല, ഓര്‍ഡറാണ് എന്നായിരുന്നു മറ്റൊരു കാഴ്ച്ചക്കാരന്‍ കുറിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group