Home Featured ബെംഗളൂരു : പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ജീവിതം സിനിമയാക്കുന്നു

ബെംഗളൂരു : പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ജീവിതം സിനിമയാക്കുന്നു

ബെംഗളൂരു : പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ(75) ജീവിതത്തെ അടി സ്ഥാനമാക്കി സിനിമ നിർമിക്കാൻ കൊപ്പാൾ കനക്ഗിരിയിൽ നിന്നുള്ള യുവാക്കളുടെ സംരംഭമായ എംഎസ് ക്രിയേഷൻസ്. തമിഴ്നടൻ വിജയ് സേതുപതി അദ്ദേഹത്തിന്റെ വേഷം അഭിനയിച്ചേക്കും. കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള ഒരുക്കം നടത്തുന്നത് സത്യരത്നം എന്ന നവാഗത സംവിധായകനാണ്.

ഡിസംബർ രണ്ടാം വാരം ഇതു സംബന്ധിച്ച് സിദ്ധരാമയ്യയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് അടുത്ത അനുയായിയും മുൻ മന്ത്രിയുമായ ശിവരാജ് തങ്കദഗി പറഞ്ഞു.ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, കനക്ഗിരിയിൽ നിന്നു ചിലർ വന്നു സിനിമ ചെയ്യാൻ താൽപര്യ അറിയിച്ചതായി സിദ്ധരാമയ്യ ശിവമൊഗ്ഗയിൽ പ്രതികരിച്ചു.

കശ്മീര്‍ ഫയല്‍സ്: വിവാദം പുകയുന്നു ജൂറി മാപ്പ് പറയണമെന്ന് ഡാന്‍ വോള്‍മാന്‍

ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) സമാപന ചടങ്ങില്‍ ‘കശ്മീര്‍ ഫയല്‍സ് ‘ എന്ന ചിത്രത്തിനെതിരായ പരാമര്‍ശത്തില്‍ ഇസ്രായേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നദാവ് ലാപിഡ് മാപ്പ് പറയണമെന്ന് വിഖ്യാത ഇസ്രായേലി സംവിധായകന്‍ ഡാന്‍ വോള്‍മാന്‍.കേരളകൗമുദിക്ക് നല്‍കിയ പ്രതികരണത്തിലാണ് നാട്ടുകാരനായ നദാവിനെതിരെ വോള്‍മാന്‍ ആഞ്ഞടിച്ചത്.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ മത്സരത്തില്‍ ഉള്‍ക്കൊള്ളിച്ചത് സംഘാടകര്‍ക്കുണ്ടായ പിഴവാണെന്നുള്ള ജൂറിയുടെ പരാമര്‍ശമാണ് ഡാന്‍ വോള്‍മാനെ അസ്വസ്ഥനാക്കിയത്. പുരസ്കാര പ്രഖ്യാപനത്തിനിടെ പുരസ്കാരം ലഭിക്കാത്ത ഒരു ചിത്രത്തെക്കുറിച്ച്‌ ജൂറി മോശമായി അഭിപ്രായം പറയുന്നത് ശരിയല്ല. പുരസ്കാരാര്‍ഹമായ ചിത്രങ്ങളെ തിരഞ്ഞെടുക്കുമ്ബോള്‍ ജൂറികള്‍ക്ക് അവയുടെ നിലവാരം ചര്‍ച്ചചെയ്യാം , എന്നാല്‍ പുരസ്കാര ദാനത്തിനുള്ള പൊതുവേദി ചിത്രങ്ങളെ പരിഹസിക്കാനുള്ള ഇടമല്ലെന്നാണ് വിഷയത്തില്‍ ഡാന്‍ വോള്‍മാന്റെ പ്രതികരണം.

നിരവധി മണിക്കൂറുകള്‍ ചിലവിട്ട് നൂറ് കണക്കിന് സിനിമകള്‍ കണ്ടശേഷമാണ് യോഗ്യമായവ മത്സരത്തിനെത്തുന്നത്. മത്സരത്തിനായി ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നവരില്‍ ആരെങ്കിലും ജൂറി എന്ന നിലയ്ക്ക് താങ്കളുടെ പ്രവര്‍ത്തനം പരിതാപകരമായിരിന്നു എന്ന് വേദിയില്‍ പറഞ്ഞാല്‍ നദാവ് ലാപിഡ് എങ്ങനെ പ്രതികരിക്കുമെന്നും ഡാന്‍ വോള്‍മാന്‍ ചോദിക്കുന്നു. ജൂറിയുടെ അനുചിതമായ പ്രതികരണം തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം മാപ്പ് പറയുമെന്ന് കരുതുന്നതായും ഡാന്‍ വോള്‍മാന്‍ പറഞ്ഞു.

ഇഫി ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുള്ള സംവിധായകനാണ് വോള്‍മാന്‍.സമയം വിഷയത്തില്‍ നദാവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേലി അംബാസിഡ‌ര്‍ നെയോര്‍ ഗിലൊണ്‍, നടന്‍ അനുപം ഖേര്‍ തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group