ബെംഗളൂരു: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ കർണാടകത്തിന്റെ നിശ്ചലദൃശ്യം ഇത്തവണയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തെഴുതി. ഇത്തവണ കർണാടകത്തിന്റെ നിശ്ചലദൃശ്യം കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 14 വർഷം സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിനപരേഡിൽ സ്ഥാനം പിടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി.
കർണാടകത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കുന്നത് പരേഡിലെ ഒരു കാഴ്ചയുടെ അഭാവം മാത്രമല്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അഭിമാനത്തിനേൽക്കുന്ന പ്രഹരമാണ്. ഇത് കന്നഡികരുടെ വികാരത്തെ വ്രണപ്പെടുത്തി. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ ദേശീയ തലത്തിൽ വേദിക്ക് അർഹതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒരാഴ്ചയായി ഐസിയുവില്‍, കഴിയുന്നത് ഓക്സിജന്‍ ട്യൂബുമായി: രവീന്ദ്രര്‍ക്ക് നേരെ വിമര്‍ശനം
തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താര ദമ്ബതിമാരാണ്.ഇരുവരുടെയും വിവാഹത്തിനു പിന്നാലെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദ്രറിനൊപ്പം പോയതെന്ന ആരോപണം ശക്തമായിരുന്നു. എന്നാലിപ്പോള്‍ രവീന്ദ്രറിനു സുഖമില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.രവീന്ദ്രറിനെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്.
ഒരാഴ്ചയോളം താന്‍ ഐസിയുവില്‍ ആയിരുന്നുവെന്നാണ് രവീന്ദ്രര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.നിര്‍മാതാവ് എന്നതിനൊപ്പം ബിഗ് ബോസ് ഷോയുടെ വിമര്ശകന് കൂടിയായ രവീന്ദ്രര്‍ തന്റെ സ്വകാര്യ യൂട്യൂബ് ചാനലിലൂടെ ദിവസവും ബിഗ് ബോസ് ഷോ യെ കുറിച്ചുള്ള അവലോകനവുമായി എത്താറുണ്ട്. അടുത്തിടെ ബിഗ് ബോസ് ഷോ റിവ്യൂ ചെയ്യാന്‍ എത്തിയപ്പോഴാണ് നടന്റെ അസുഖവിവരം പുറത്ത് വരുന്നത്.
ശ്വാസതടസ്സം മൂലം മൂക്കില്‍ ഓക്സിജന്‍ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തനിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ഒരാഴ്ച ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെ രവീന്ദര്‍ വെളിപ്പെടുത്തി.എന്നാല്‍ ആരോഗ്യം ഇത്രയും മോശമായിരിക്കുന്ന സാഹചര്യത്തിലും ബിഗ് ബോസിനെ പറ്റി പറയാന്‍ വന്നതിനെ ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍ശനം ഉയരുന്നുണ്ട്