ബെംഗളുരു: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, നിയമസഭാ തിരഞ്ഞടുപ്പിൽ കോലാറിൽ നിന്നു മത്സ രിക്കുമെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ (75). സുരക്ഷിത സീറ്റെന്ന നിലയ്ക്ക് ഇവിടെ മത്സരിക്കാനുള്ള തയാറെടുപ്പുകൾ കുറച്ചേറെ ദിവസങ്ങളായി സിദ്ധരാമയ്യ നടത്തുന്നുണ്ട്. കോലാറിൽ നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ ഇന്നലെ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
വലിയ ആരവത്തോടെയാണ് പ്രവർത്തകർ ഈ തീരുമാനം ഏറ്റെടുത്തത്. കോലാറിൽ മത്സരിക്കാൻ പാർട്ടി നേതാക്കളിൽ നിന്നും വോട്ടർമാരിൽ നിന്നുമുള്ള സമ്മർദത്തിനു വഴങ്ങുകയാണന്നും സിദ്ധരാമയ്യ പറഞ്ഞു.കുറുബ സമുമായത്തിൽ നിന്നുള്ള പ്രമുഖ നേതാവായ സിദ്ധരാമയ്യയെ ഇവിടെ മത്സരിപ്പി ക്കാൻ കോലാറിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങൾ കൂടിയാണ് ഫലം കാണുന്നത്.
2018ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മൈസൂരുലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നു പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽ കോട്ടിലെ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്. മന്ത്രി ശ്രീരാമുലുവിനെയാണ് അദ്ദേഹം ബാദാമിയിൽ പരാജയപ്പെടുത്തിയത്. എന്നാൽ ഈ മണ്ഡലത്തിൽ വേണ്ടത്ര സമയം ചെലവിടാൻ അദ്ദേഹത്തിന് അവ ലഭിക്കാത്തതിനാലാണ് ഇതുപേക്ഷിച്ചത്.
മാസ വാടക 2,46,59,700 രൂപ ! 17 മുറികള്‍; റൊണാള്‍ഡോയുടെ സൗദിയിലെ താമസസ്ഥലം അമ്ബരപ്പിക്കും
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യല്‍ മീഡിയ.17 മുറികളുള്ള ഹോട്ടല്‍ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാള്‍ഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ 2,46,59,700 രൂപ.
സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോള്‍ താരത്തിന്റെ താമസം. പങ്കാളി ജോര്‍ജിന റോഡ്രീഗസിനും അഞ്ച് മക്കള്‍ക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയില്‍ എത്തിയിരിക്കുന്നത്.ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് സ്വീറ്റ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ റിയാദിന്റെ ദൃശ്യഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ സാധിക്കും. കൂറ്റന്‍ ലിവിംഗ് റൂം, പ്രൈവറ്റ് ഓഫിസ്, ഭക്ഷണമുറി, മീഡിയ റൂം, കിടപ്പുമുറികള്‍ എന്നിങ്ങനെ നീളുന്നു സുഖസൗഖര്യങ്ങള്‍.
ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച ഭക്ഷണം ഹോട്ടലില്‍ റൊണാള്‍ഡോയ്ക്കും കുടുംബത്തിനുമായി വിളംബും.