കര്‍ണാടകയില്‍ ബി.ജെ.പിയില്‍നിന്ന് ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടൻ തിരിച്ചടി തുടങ്ങി.ബി.ജെ.പി നേതൃത്വത്തിലുള്ള മുൻസര്‍ക്കാര്‍ അനുമതി നല്കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്കിയ മുഴുവൻ പദ്ധതികളും പുനഃപരിശോധിക്കാനും സിദ്ധരാമയ്യ നിര്‍ദേശം നല്കി.അധികാരമേറ്റ ശേഷം സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളിലൊന്നാണിത്.
കോര്പ്പറേഷൻ, ബോര്‍ഡുകള്‍ക്ക് കീഴില്‍ മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുടെയും തുടര്‍ നടപടികളും ഉടൻ നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ മരവിപ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും സുതാര്യമല്ലെന്നും അംഗീകാരമില്ലെന്നും ജനപ്രതിനിധികളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചില പദ്ധതികളില്‍ പ്രവര്‍ത്തി അനുമതി ഇല്ലാതെ പണം നല്കി.
മറ്റു ചിലതില്‍ പ്രവര്‍ത്തികള്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അധികൃതര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയതിന് ശേഷമായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും അനുമതി നേടിയതെന്നും ആരോപണമുയര്‍ന്നിരുന്നു. മെയ് 10 ന് നടന്ന തെരഞ്ഞെടുപ്പില്‍ 135 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
അരിക്കൊമ്ബന് ഒരു ചാക്ക് അരി’; വാട്സ് ആപ്പ് ഗ്രൂപ്പില്‍ പണപ്പിരിവ്, ഏഴ് ലക്ഷം രൂപ തട്ടി മുങ്ങിയതായി ആരോപണം
അരിക്കൊമ്ബന്റെ പേരില്‍ പണപ്പിരിവ് നടത്തിയതായ ആരോപണം. ‘അരിക്കൊമ്ബന് ഒരു ചാക്ക് അരി’ എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.അരിക്കൊമ്ബന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലാണ് വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതെന്ന് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ആരോപിച്ചു. പ്രവാസികകള്‍ക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്നും പറയുന്നു.
അരിക്കൊമ്ബനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും പണപ്പിരിവു നടന്നു. പണപ്പിരിവിനെപ്പറ്റി അന്വേഷിക്കണമെവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അരിക്കൊമ്ബന്റെ പേരിലുള്ള പണപ്പിരിവിനെപ്പറ്റി പരിശോധന നടത്താൻ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ‘എന്നും അരിക്കൊമ്ബനൊപ്പം’ എന്ന വാട്സാപ് കൂട്ടായ്മ വഴിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം.
അരിക്കൊമ്ബനു വേണ്ടി ചിലര്‍ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിക്കൊമ്ബന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിരവധി അക്കൊണ്ടുകളാണുള്ളത്. ഇടുക്കി ചിന്നക്കലാനില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്ബൻ എന്ന കാട്ടാനയെ ഈയടുത്താണ് നാടുകടത്തിയത്. കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്ബനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് പേരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ടു.
റേഷൻ കട തകര്‍ത്ത് അരിഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്ബൻ എന്ന പേരുവീണത്. ഈ ആനയുടെ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്ബനെ സ്ഥലം മാറ്റുന്നതിനെതിരെ മൃഗസ്നേഹി സംഘനകള്‍ രംഗത്തെത്തിയിരുന്നു.