Home Featured ഫാക്ടറികളില്‍ എട്ടു മണിക്കൂര്‍ ജോലി സമയം പുനഃസ്ഥാപിക്കും -മുഖ്യമന്ത്രി സിദ്ധരാമയ്യ

ഫാക്ടറികളില്‍ എട്ടു മണിക്കൂര്‍ ജോലി സമയം പുനഃസ്ഥാപിക്കും -മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ ഫാക്ടറികളിലെ ജോലി സമയം 12 മണിക്കൂർ എന്നതില്‍നിന്ന് എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത ഹോരാട്ട കർണാടക പ്രതിനിധി സംഘത്തിനാണ് ഉറപ്പുനല്‍കിയത്. ദലിത്- തൊഴിലാളി-വിദ്യാർഥികളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന കൂട്ടായ്മയാണ് സംയുക്ത ഹോരാട്ട കർണാടക.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബി.ജെ.പി സർക്കാർ ഫാക്ടറീസ് (കർണാടക ഭേദഗതി) ബില്‍ നിയമസഭയില്‍ പാസാക്കിയത്. ഇതുപ്രകാരം, ഫാക്ടറികളിലെ ഷിഫ്റ്റ് എട്ടു മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി ഉയർത്തി. എന്നാല്‍, ആഴ്ചയില്‍ ജോലി സമയം 48 മണിക്കൂറില്‍ കൂടരുതെന്നും ബില്ലില്‍ നിഷ്‍കർഷിച്ചിരുന്നു.

കൂടുതല്‍ സാമ്ബത്തിക പ്രവർത്തനങ്ങള്‍ നടക്കുന്നതിനും തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റമെന്നായിരുന്നു ബി.ജെ.പി സർക്കാറിന്‍റെ വിശദീകരണം. 12 മണിക്കൂർ ജോലി ചെയ്യല്‍ നിർബന്ധമില്ലെന്നും പ്രസ്തുത ബില്‍ സർക്കാർ പുനഃപരിശോധിച്ച്‌ ജോലി സമയം തിരികെ എട്ടു മണിക്കൂറാക്കി ചുരുക്കുമെന്നും സിദ്ധരാമയ്യ നിവേദക സംഘത്തിന് മറുപടി നല്‍കി.

കോടതി കയറി ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തില്‍ ഉടൻ തീരുമാനമാകും

അടുത്ത തവണ രുചികരമായ ബട്ടർ ചിക്കനോ ദാല്‍ മഖനിയോ കഴിക്കുമ്ബോള്‍ ഓർക്കണം, ആരാണ് ആദ്യമുണ്ടാക്കിയതെന്ന തർക്കത്തിന്‍റെ പേരില്‍ കോടതി കയറിയ വിഭവമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നതെന്ന്.കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈകോടതിയുടെ മുന്നിലാണ്. ഡല്‍ഹിയിലെ രണ്ട് പ്രമുഖ റസ്റ്ററന്‍റുകള്‍ തമ്മിലാണ് തർക്കം.

തർക്കത്തിന്‍റെ തുടക്കം:ഡല്‍ഹിയിലെ പ്രമുഖ റസ്റ്ററന്‍റുകളായ മോത്തി മഹല്‍, ദാര്യഗഞ്ച് എന്നിവ തമ്മിലാണ് ബട്ടർ ചിക്കന്‍റെയും ദാല്‍ മഖനിയുടെയും പേരില്‍ തർക്കമുണ്ടായത്. ‘ബട്ടർ ചിക്കനും ദാല്‍ മഖനിയും ആദ്യമുണ്ടാക്കിയവർ’ എന്ന ടാഗ് ലൈൻ ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപയോഗിച്ചിരുന്നു. റസ്റ്ററന്‍റിലെ പ്രധാന വിഭവങ്ങളാണ് ഇവ. ഇതിനെതിരെയാണ് മോത്തി മഹല്‍ റെസ്റ്ററന്‍റ് രംഗത്തെത്തിയത്.

മോത്തി മഹലിന്‍റെ വാദം ഇങ്ങനെ:’ബട്ടർ ചിക്കനും ദാല്‍ മഖനിയും ആദ്യമുണ്ടാക്കിയവർ’ എന്ന ടാഗ് ലൈൻ ഉപയോഗിച്ച്‌ ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് മോത്തി മഹല്‍ പറയുന്നു. മോത്തി മഹല്‍ റസ്റ്ററന്‍റിന്‍റെ മുൻ ഉടമയായ അന്തരിച്ച കുണ്ഡല്‍ ലാല്‍ ഗുജ്റാളാണ് ബട്ടർ ചിക്കനും ദാല്‍ മഖനിയും ആദ്യമായുണ്ടാക്കിയത് എന്നാണ് ഇവരുടെ വാദം.ഗുജ്റാളാണ് ആദ്യത്തെ തന്തൂരി ചിക്കൻ ഉണ്ടാക്കിയതെന്നും ഇവർ അവകാശപ്പെടുന്നു. ബട്ടർ ചിക്കൻ ഉണ്ടാക്കിയപ്പോള്‍ ഗുജ്റാള്‍ അതേ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച്‌ തയാറാക്കിയതാണ് ദാല്‍ മഖനിയെന്നും മോത്തി മഹല്‍ റസ്റ്ററന്‍റ് അവകാശപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group