Home Featured ബംഗളൂരു: കോലാറില്‍ നിന്നും മത്സരിക്കും; ഇത് അവസാന തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കോലാറില്‍ നിന്നും മത്സരിക്കും; ഇത് അവസാന തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കോലാറില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.നേരത്തെ സിദ്ധരാമയ്യക്ക് വരുണ സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്നും അത് കോലാറാകുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരിക്കുന്നത്.2018ലെ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചു.

ബാദമിയും ചാമുണ്ഡേശ്വരിയുമായിരുന്നു മത്സരിച്ച രണ്ട് മണ്ഡലങ്ങള്‍. ഇത്തവണ വരുണയില്‍ ജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, കോലാറിലെ ജനങ്ങള്‍ തന്നോട് സ്നേഹം കാണിക്കുകയും മത്സരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.അതിനാലാണ് കോലാറില്‍ കൂടി മത്സരിക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. ഇതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രാഷ്ട്രീയജീവിതത്തിന് വരുണയില്‍ അവസാനം കുറിക്കാനാണ് താല്‍പര്യമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം പുറത്തുവിട്ട കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ സിദ്ധരാമയ്യ വരുണയില്‍ നിന്ന് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. സിദ്ധരാമയ്യയുടെ മകനും സിറ്റിങ് എം.എല്‍.എയുമായ യതീന്ദ്രക്ക് പകരമാണ് മത്സരിക്കുന്നത്. അതേസമയം, പഴയ മൈസൂരിന്റെ ഭാഗമായ കോലാറില്‍ മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചതായും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

രാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും തുണികൊണ്ട് മറച്ച്‌ പോലിസ്

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും പോലിസ് തുണികൊണ്ട് മറച്ചു.Loading …ബിജെപിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്വേഷപ്രാസംഗികനും എംഎല്‍എയുമായ രാജാ സിങാണ് രാമനവമി ഘോഷയാത്രക്ക് നേതൃത്വം നല്‍കുന്നത്. നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന രാജാ സിങിന്റെ അനുയായികള്‍ ആക്രമണം നടത്തിയേക്കുമെന്ന് ഭയന്നാണ് സിദ്ധിയംബര്‍ ബസാര്‍ പള്ളിയും ദര്‍ഗയും തുണികൊണ്ട് മറച്ചത്.

നാളെ രാവിലെ ഒമ്ബതിനാണ് സീതാരാംബാഗ് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കുന്നത്. രാത്രി ഏഴിന് കോട്ടി ഹനുമാന്‍ മൈതാനിയിലാണ് സമാപനം.ഘോഷയാത്ര ഭോയ്ഗുഡ കമാന്‍, മംഗല്‍ഹട്ട് പോലിസ് സ്‌റ്റേഷന്‍ റോഡ്, ജാലി ഹനുമാന്‍, ധൂല്‍പേട്ട് പുരാണപുള്‍ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാര്‍, ബീഗം ബസാര്‍ ഛത്രി, സിദ്ധിയംബര്‍ ബസാര്‍, ശങ്കര്‍ ഷെര്‍ ഹോട്ടല്‍, ഗൗളിഗുഡ ചമന്‍, പുത്‌ലിബൗളി ക്രോസ്‌റോഡ്, കോടി, സുല്‍ത്താന്‍ ബസാര്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക.

ഈ മേഖലയിലാണ് മസ്ജിദുകളും ദര്‍ഗകളും തുണികൊണ്ട് മറച്ചത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഘോഷയാത്രക്കിടെ രാജാ സിങ് നടത്തിയ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരേ ഷഹിനായത്ഗുഞ്ച് പോലിസ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി കേസുകളുണ്ടായിട്ടും ഘോഷയാത്രയ്ക്ക് പോലിസ് അനുമതി നല്‍കുകയായിരുന്നു. പ്രത്യേകിച്ച്‌ ഇത്തവണ റമദാനിലാണ് രാമനവമി ഘോഷയാത്രയെന്നതും സംഘര്‍ഷത്തിന് സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group