Home Featured വരൾച്ച: 15-നകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

വരൾച്ച: 15-നകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാനത്തെ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഈ മാസം 15-നകം സമർപ്പിക്കാൻ മന്ത്രിമാരോട് നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത രണ്ടാഴ്ച എല്ലാ ജില്ലകളിലെയും വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്.അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാ പര്യടനം നടത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ. ജനങ്ങൾക്കും മൃഗങ്ങൾക്കും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നുണ്ടോയെന്നും ജലസേചനത്തിന് വെള്ളം ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതിനൊപ്പം തൊഴിൽ സാഹചര്യങ്ങളും വിലയിരുത്തും.

സംസ്ഥാനത്തെ 216 താലൂക്കുകളെയാണ് സർക്കാർ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്.നേരത്തേ വരൾച്ച -ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഓരോ ജില്ലയിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്കായിരുന്നു ചുമതല.എല്ലാ ജില്ലകളിലെയും വിളകൾ നശിച്ചതിന്റെ കണക്കെടുത്ത് 17,901 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ വരൾച്ചാ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ മന്ത്രിമാർ ജില്ലകൾ സന്ദർശിക്കുന്നില്ലെന്ന് അടുത്തിടെ ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യുരപ്പ ആരോപിച്ചിരുന്നു.

അതേസമയം, കേന്ദ്രം കർണാടകത്തോട് ചിറ്റമ്മനയം കാണിക്കുകയാണെന്നും കേന്ദ്രഫണ്ട് ലഭിക്കാൻ ബി.ജെ.പി. നേതാക്കൾകൂടി ശ്രമിക്കണമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.അതിനിടെ, വരൾച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രഫണ്ട് കിട്ടുന്നത് വരെ കാത്തിരിക്കണോ അതോ സംസ്ഥാന സർക്കാർ തന്നെ നഷ്ടപരിഹാരം നൽകണമോയെന്ന് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് കൃഷിമന്ത്രി എൻ. ചെലുവരായസ്വാമി പറഞ്ഞു.കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണ്. കേന്ദ്രം സഹായിക്കാൻ പരാജയപ്പെട്ടാൽ സംസ്ഥാനം നിശബ്ദരായിരിക്കില്ല. സംസ്ഥാന സർക്കാർ കർഷകർക്കൊപ്പം നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളീയത്തില്‍ ‘മണിച്ചിത്രത്താഴ്’ തരംഗം; ഇത് ലിയോയൊ ജയിലാറോ അല്ലെന്ന് മന്ത്രി

കേരളീയം പരിപാടിയിലെ സിനിമാ മേളയില്‍ തരംഗമായി മാറി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നലെ വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകള്‍ക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു. തിരക്ക് വര്‍ധിച്ചതോടെ അധിക ഷോകളും നടത്തേണ്ടി വന്നു. ഇത് ലിയോയോ ജയിലറോ കാണാനുള്ള ആള്‍ക്കൂട്ടമല്ല, 3 പതിറ്റാണ്ടു മുമ്ബ് ഇറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട മണിച്ചിത്രത്താഴ് കാണാനുള്ള തിരക്കാണിതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കേരളീയത്തില്‍ സാംസ്‌കാരികവകുപ്പ് ഒരുക്കിയ ചലച്ചിത്ര മേളയില്‍ മണിച്ചിത്രത്താഴ്‌ കാണാൻ അഭൂതപൂര്‍വമായ ജനത്തിരക്ക്. ഒരു ഷോ നിശ്ചയിച്ചിരുന്ന സ്ഥാനത്ത് തിരക്കിനെ തുടര്‍ന്ന് എക്സ്ട്രാ 3 ഷോ പ്രദര്‍ശിപ്പിച്ചു. മറ്റ് ചിത്രങ്ങളും നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും മന്ത്രി കുറിച്ചു.30 വര്‍ഷം പിന്നിട്ടിട്ടും ഈ സിനിമയോടുള്ള സ്നേഹം ഒരു തരി പോലും കുറഞ്ഞിട്ടില്ലെന്ന സൂചനയാണ് ഇന്നലെ തിരുവനന്തപുരത്ത് കണ്ടത്. സ്ക്രീനില്‍ പ്രിയ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ന് റിലീസ് ചെയ്ത സിനിമ പോലെ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു.ഇന്നലെ ഉച്ച മുതല്‍ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

You may also like

error: Content is protected !!
Join Our WhatsApp Group