Home Featured വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ.മേയില്‍ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിര്‍ത്തിയാലും രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24നാണ് അവസാനിക്കുന്നത്.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നാരോപിച്ച്‌ സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുര്‍ഭരണമാണ് നടക്കുന്നത്.

അഴിമതിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങള്‍ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.കോലാര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവിടത്തെ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നതായും ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം ലഭിച്ചാല്‍ മത്സരിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ഫെയ‌ര്‍നെസ് ക്രീം ഉപയോഗിച്ച്‌ മുഖം വെളുത്തു, നാലുമാസങ്ങള്‍ക്കകം വൃക്ക തകരാറില്‍; പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

മുംബയ്: 20കാരിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്ക രോഗമുണ്ടായത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടെന്ന് ഡോക്ടര്‍മാര്‍.മുംബയിലാണ് സംഭവം. മഹാരാഷ്ട്ര അകോലയിലെ ഒരു ബ്യൂട്ടീഷ്യനില്‍ നിന്ന് വാങ്ങിയ പ്രാദേശികമായി തയ്യാറാക്കിയ ക്രീം ഉപയോഗിച്ച്‌ മാസങ്ങള്‍ക്കുശേഷമാണ് ബയോടെക് വിദ്യാര്‍ത്ഥിനിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്കരോഗം കണ്ടെത്തിയത്.കഴിഞ്ഞവര്‍ഷമാണ് യുവതി ഫെയര്‍നെസ് ക്രീം വാങ്ങി ഉപയോഗിച്ചത്.

പിന്നാലെ യുവതിയുടെ മുഖത്ത് മാറ്റങ്ങള്‍ ഉണ്ടാവുകയും കൂടുതല്‍ നിറവും ഭംഗിയും വന്നതായി ആളുകള്‍ അഭിപ്രായം പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അമ്മയും സഹോദരിയും ക്രീം ഉപയോഗിക്കാന്‍ തുടങ്ങി. നാലുമാസങ്ങള്‍ക്ക് ശേഷമാണ് വൃക്കയിലെ ചെറിയ ഫില്‍റ്ററുകള്‍ തകരാറിലാകുന്ന അവസ്ഥയായ ഗ്ളോമെറുലോനെഫ്രൈറ്റിസ് ഇവരില്‍ കണ്ടെത്തുന്നത്.പരേലിലെ കെ ഇ എം ആശുപത്രിയിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ തുക്കാറാം ജമാലെ, വിദ്യാര്‍ത്ഥിയായ ഡോ അമാര്‍ സുല്‍ത്താന്‍ എന്നിവരാണ് വൃക്ക രോഗത്തിന് കാരണമായത് യുവതി ഉപയോഗിച്ച ക്രീം ആണെന്ന് കണ്ടെത്തിയത്.

കെ ഇ എം ആയുര്‍വേദ ലാബില്‍ നടത്തിയ പരിശോധനയില്‍ ക്രീമില്‍ മെര്‍ക്കുറിയുടെ അളവ് വളരെയധികം കൂടുതലാണെന്ന് തെളിഞ്ഞു. ഒരു പിപിഎം ആണ് മെര്‍ക്കുറിയുടെ അനുവദനീയമായ അളവെന്നിരിക്കെ 1000 പിപിഎം മെര്‍ക്കുറിയാണ് ക്രീമില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ അളവ് 46 ആയിരുന്നു. മനുഷ്യശരീരത്തില്‍ ഉണ്ടാകേണ്ട മെര്‍ക്കുറിയുടെ സാധാരണ അളവ് ഏഴില്‍ താഴെയാണ്. ക്രീമിലടങ്ങിയിരുന്ന മെര്‍ക്കുറിയാണ് നിറം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് ഡോക്ടമാ‌ര്‍ പറയുന്നു. അമ്മയും സഹോദരിയും രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കിലും വിദ്യാര്‍ത്ഥിനി ചികിത്സയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group