ബെംഗളൂരു : ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ളയാളുമായി വേദിപങ്കിട്ടെന്ന ആരോപണമുന്നയിച്ച ബി.ജെ.പി. മുൻമന്ത്രി ബസനഗൗഡ പാട്ടീൽ യത്നലിനെ വെട്ടിലാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹുബ്ബള്ളിയിലെ മുസ്ലിം മതനേതാക്കളുടെ സമ്മേളനത്തിൽ മതപണ്ഡിതൻ തൻവീർ ഹാഷ്മിയോടൊത്ത് സിദ്ധരാമയ്യ പങ്കെടുത്തതിനെതിരേയാണ് യത്നൽ ആരോപണമുന്നയിച്ചത്. ഇതിന് മറുപടിയായി തൻവീർ ഹാഷ്‌മി പങ്കെടുത്ത ഒരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കുന്ന ചിത്രം പുറത്തുവിട്ട് സിദ്ധരാമയ്യ തിരിച്ചടിച്ചു.തൻവീർ ഹാഷ്‌മിയുമായി നരേന്ദ്രമോദിക്കും ബന്ധമുണ്ടെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
തൻവീർ ഹാഷ്മിയുടെ സ്വന്തം നാട്ടുകാരനായ യത്നലിന് ഇക്കാര്യം അറിയാതിരിക്കില്ല.അതിനാൽ യത്ന്‌നൽ തനിക്കെതിരേ ആരോപണമുന്നയിച്ചത് യഥാർഥത്തിൽ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കർണാടകത്തിൽ ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനോ പ്രതിപക്ഷനേതാവോ ആകാൻ യത്നൽ നടത്തിയ ശ്രമം പാർട്ടിനേതൃത്വം കണക്കിലെടുത്തില്ല. ഇതിന് പ്രതികാരമായി നരേന്ദ്രമോദിയെയും ബി.ജെ.പി. നേതാക്കളെയും കുഴപ്പത്തിലാക്കാൻ യത്നൽ നടത്തിയ ശ്രമമാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബര്‍ 14 വരെ
സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ഡിസംബര്‍ 14 വരെയാണ്.ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ.ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തമായി തന്നെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. ജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഈ വര്‍ഷം സെപ്റ്റംബറിലാണ് സൗജന്യമായി ആധാര്‍ വിവരങ്ങള്‍ തിരുത്താനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്.സെപ്റ്റംബര്‍ 14 മുതല്‍ ഡിസംബര്‍ 14 വരെയാണ് അനുവദിച്ച സമയം.
പത്ത് വര്‍ഷത്തിലധികമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.’my aadhar’ എന്ന പോര്‍ട്ടലിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നിങ്ങളുടെ ആധാര്‍ നമ്ബറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.