ബെംഗളൂരു : കര്‍ണാടകയില്‍ വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താൻ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവിനെ കുറിച്ച് സിദ്ധരാമയ്യ സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു.
2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വ്യാജവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളമായി പ്രചരിച്ചിരുന്നു. ഇപ്പോഴും അതേ തന്ത്രമാണ് രാഷ്‌ട്രീയ എതിരാളികള്‍ പയറ്റുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ഈ വ്യാജ വാര്‍ത്ത പ്രചാരണം. കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അത് സമൂഹത്തില്‍ അശാന്തി സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു. ഇത്തരം പ്രവണതകളുടെ വേരുകള്‍ തുടക്കത്തില്‍ തന്നെ വെട്ടിമാറ്റാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടു.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശുവിന്‍റെ മാംസം കടത്തല്‍ തുടങ്ങിയ വാര്‍ത്തകളാണ് എതിര്‍ പാര്‍ട്ടികള്‍ ഭരണകൂടത്തിനെതിരെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ബിജെപിയേയും സംഘപരിവാറിനേയും നിഷ്‌കരുണം തള്ളിക്കളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്ന ഈ സമയത്ത് വ്യാജവാര്‍ത്തകളിലൂടെ കലാപമുണ്ടാക്കുന്നതിനും ഗ്രൂപ്പുകള്‍ തമ്മില്‍ സംഘട്ടത്തിനും ശ്രമം നടത്തുന്നതായാണ് സൂചനകള്‍ ലഭിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
നേരത്തെ, ബംഗളൂരു പൊലീസ് കമ്മിഷണറേറ്റിലും സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഒരു പ്രത്യേക സംഘം വ്യാജവാര്‍ത്തകള്‍ കണ്ടെത്തി വസ്‌തുതാ പരിശോധന നടത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഇത് നിര്‍ത്തിവച്ചു. ഈ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിദേശം നല്‍കി. കൂടാതെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി മാസാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാൻ സൈബര്‍ പൊലീസിന് സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
ഭാര്യയ്ക്ക് ജീവനാംശമായി 55,000 രൂപയുടെ നാണയങ്ങള്‍; എത്തിച്ചത് ഏഴ് ചാക്കുകളില്‍, തൂക്കം 280 കി.ഗ്രാം
ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നല്‍കിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍. 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങള്‍ കോടതിയില്‍ എത്തിച്ചത് ഏഴ് ചാക്കുകളിലായി.ഇതിനെതിരേ ഭാര്യ ഹര്‍ജി നല്‍കിയെങ്കിലും തുക നാണയങ്ങളായി നല്‍കാൻ ജയ്പുര്‍ കോടതി അനുവാദം നല്‍കി. ജയ്പുര്‍ സ്വദേശിയായ ദശ്രഥിനാണ് ജീവനാംശം നാണയങ്ങളായി നല്‍കാൻ കോടതി അനുവാദം നല്‍കിയത്. ഇയാളുടെ ഭാര്യ സീമ കുമാവതിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി.
ഭാര്യയ്ക്ക് നല്‍കാനുള്ള പതിനൊന്ന് മാസത്തെ ജീവനാംശ തുകയാണ് നാണയങ്ങളായി നല്‍കാൻ കോടതി അനുവദിച്ചത്. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജീവനാംശം നല്‍കുന്നത് കഴിഞ്ഞ പതിനൊന്നു മാസമായി മുടക്കിയതിനെ തുടര്‍ന്ന് ജയ്പുരിലെ കുടുംബ കോടതിയില്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് ഏഴു ചാക്കുകളില്‍ നിറച്ച 280 കിലോഗ്രാം തൂക്കംവരുന്ന അമ്ബത്തിയയ്യായിരം രൂപയുടെ നാണയങ്ങളുമായി യുവാവിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയത്. തുക നാണയങ്ങളായി നല്‍കാൻ അനുമതി നല്‍കിയ കോടതി, നാണയങ്ങള്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ആയിരം രൂപയുടെ പാക്കറ്റുകളിലായി യുവതിയ്ക്കു നല്‍കണമെന്ന നിബന്ധന വെച്ചിട്ടുണ്ട്.അതേസമയം, ജീവനാംശ തുക നാണയങ്ങളായി നല്‍കാൻ അനുവദിക്കരുതെന്നും അത് ഭാര്യയോട് ചെയ്യുന്ന മാനസിക പീഡനമാണെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുക നാണയങ്ങളായി നല്‍കിയത് യുവാവ് കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും യുവതിയെ ഉപദ്രവിക്കാനാണിതെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.