Home Featured കാവേരി വെള്ളം: തമിഴ്‌നാട് അനാവശ്യ പ്രശ്നമുണ്ടാക്കുന്നു -സിദ്ധരാമയ്യ…

കാവേരി വെള്ളം: തമിഴ്‌നാട് അനാവശ്യ പ്രശ്നമുണ്ടാക്കുന്നു -സിദ്ധരാമയ്യ…

ബെംഗളൂരു : കാവേരി വെള്ളംപങ്കുവെക്കുന്ന വിഷയത്തിൽ തമിഴ്നാട് അനാവശ്യ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. മേക്കേദാട്ടിൽ കാവേരിനദിക്ക് കുറുകെ അണക്കെട്ട് നിർമിക്കുന്നതിനെയും തമിഴ്നാട് എതിർക്കുകയാണ്. പദ്ധതിയെ എതിർക്കാൻ തമിഴ്നാടിന് ഒരുകാരണവുമില്ല. കർണാടകത്തിന്റെ മണ്ണിലാണ് മേക്കേദാട്ട്. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരം എല്ലാവർഷവും തമിഴ്നാടിന് നിശ്ചിത അളവ് വെള്ളം വിട്ടുകൊടുക്കാറുണ്ട്. എന്നിട്ടും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

മേക്കേദാട്ടിൽ കാവേരിനദിക്കു കുറുകെകുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് മേക്കേദാട്ട് പദ്ധതി. അണക്കെട്ട്അണക്കെട്ട് നിർമിച്ച് ബെംഗളൂരുവിലും പരിസരങ്ങളിലും നിർമിക്കാനുള്ള അനുമതിനൽകാത്തതിൽ കേന്ദ്രസർക്കാരിനെയും സിദ്ധരാമയ്യ വിമർശിച്ചു. കർണാടകം വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) സമർപ്പിച്ചിട്ടും കേന്ദ്രം അനുമതി നൽകിയിട്ടില്ല. വിഷയത്തിൽ രാഷ്ട്രീയം കളിക്കില്ലെന്ന് സർവകക്ഷിയോഗത്തിൽ അറിയിച്ച ബി.ജെ.പി. നേതാക്കൾ ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുടുംബവഴക്കിനിടെ അടിയേറ്റ ഭാര്യ ബോധംകെട്ട് വീണു; ‘മരിച്ചെന്ന് കരുതിയ ഭര്‍ത്താവ് പിന്നാലെ ജീവനൊടുക്കി’

കുടുംബവഴക്കിനിടെ അടിയേറ്റ് ബോധംകെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതിയ ഭര്‍ത്താവ് പിന്നാലെ ജീവനൊടുക്കിയതായി പൊലീസ്.കുറിയര്‍ കംപനി ഡെലിവറി ഏജന്റായ രന്‍ജീത് രാജേഷ് ദേവേന്ദ്ര ആണ് മരിച്ചത്. മുംബൈയിലെ വഡാന ടിടി ഏരിയയിലാണ് സംഭവം. വഡാല ടിടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ അര്‍ഗാഡെ പറയുന്നത്: അംബേദ്കര്‍ നഗറിലാണ് ഭാര്യ അഭിരാമി (20)യുടെ കൂടെ രന്‍ജീത് താമസിച്ചിരുന്നത്. രന്‍ജീതിന്റെ കുടുംബവും സമീപത്തുതന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ദമ്ബതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഫലമായി രന്‍ജീത് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു.

സംഭവ ദിവസമായ ഞായറാഴ്ച (10.09.2023) വൈകുന്നേരവും ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ രന്‍ജീത് അഭിരാമിയെ തല്ലി. താഴെ വീണ അഭിരാമി പിന്നീട് വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതോടെ ഭാര്യ മരിച്ചെന്നു കരുതി ഇയാള്‍ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.പിന്നീട് ബോധം വന്ന യുവതി രന്‍ജീതിന്റെ മൃതദേഹം സീലിങ്ങില്‍ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ രന്‍ജീതിന്റെ മാതാപിതാക്കളെ അറിയിച്ച്‌ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

രന്‍ജീത് തല്ലിയതിനെത്തുടര്‍ന്ന് ബോധം പോയെന്നും പിന്നീടു നോക്കുമ്ബോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കാണുന്നതെന്നുമാണ് ഭാര്യ അഭിരാമിയുടെ മൊഴി. പ്രാഥമികമായി സംഭവത്തില്‍ മറ്റിടപെടലുകള്‍ ഒന്നും കാണുന്നില്ല. അന്വേഷണം തുടരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group