Home Featured 50 കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന അവകാശവാദം തള്ളി സിദ്ധരാമയ്യ

50 കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന അവകാശവാദം തള്ളി സിദ്ധരാമയ്യ

ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം 50 കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്നും ഇതിനായി ഒരു മുതിർന്ന മന്ത്രി ബി.ജെ.പി. ദേശീയനേതൃത്വവുമായി ചർച്ചനടത്തിയെന്നുമുള്ള ജെ.ഡി.എസ്. നേതാവ് കുമാരസ്വാമിയുടെ അവകാശവാദം തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസിനെ നേരിടാനായി ബി.ജെ.പി.യും ജെ.ഡി.എസും കൈകോർത്തശേഷം അവർ വെള്ളത്തിൽനിന്നും കരക്കുകയറിപ്പോയ മീനിനെപ്പോലെ വെപ്രാളത്തിലായതായി സിദ്ധരാമയ്യ പരിഹസിച്ചു.കുമാരസ്വാമിയുടെ അവകാശവാദത്തിൽ ഇതാണ് വ്യക്തമാകുന്നതെന്നും പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സിദ്ധരാമയ്യ സർക്കാർ നിലംപതിക്കുമെന്നായിരുന്നു കുമാരസ്വാമിയുടെ അവകാശവാദം.നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ യഥാർഥ ശക്തി ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഗുഡ്സ് ട്രെയിൻ പാളംതെറ്റി

തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈ ഹാര്‍ബറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ പത്ത് കോച്ചുകളാണ് പാളംതെറ്റിയത്.38 കോച്ചുകളുള്ള ട്രെയിനില്‍ ഇരുമ്ബയിര്, ലോഹത്തകിടുകള്‍, ഇരുമ്ബ് കമ്ബികള്‍‌ എന്നിവയാണുണ്ടായിരുന്നത്. പാളം തെറ്റുന്നതിനിടെ മെറ്റല്‍ ചരക്കുകള്‍ മറിഞ്ഞതിനാല്‍ റെയില്‍ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അര്‍ധരാത്രി ആയതിനാല്‍ അധികം ട്രെയിൻ സര്‍വീസുകള്‍ ഇതുവഴി ഉണ്ടായിരുന്നില്ല. റെയില്‍വേ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group